ഉപ്പള (www.mediavisionnews.in) : മുളിഞ്ച ഗവൺമെന്റ് സ്കൂളിനെ സാമൂഹ്യ ദ്രോഹികൾ അഴിഞ്ഞാട്ട കേന്ദ്രമാക്കുന്നു. കള്ളും കഞ്ചാവും പാൻപരാഖുകളും ഉപയോഗിച്ചതിന്റെ അവശിഷ്ടങ്ങളാണ് നാളെയുടെ തലമുറയാവേണ്ട കുഞ്ഞു വിദ്യാർത്ഥികൾ കണി കാണുന്നത്.

സ്കൂളിന് കോമ്പൗണ്ട് പണിയണമെന്ന ആവശ്യവുമായി ഹെഡ്മാസ്റ്റർ അബ്ദുൽ കരീം മാസ്റ്ററും എസ.എം.സി ചെയർമാൻ ദിനേഷനും ചേർന്ന് എം.എൽഎ, പഞ്ചായത്ത് പ്രസിഡണ്ട് എന്നിവർക്ക് നിവേദനം സമർപ്പിച്ചിരുന്നുവെങ്കിലും ഇത് വരെയും പരിഹാരമായിട്ടില്ല.

വിദ്യാലയത്തിന്റെ പവിത്രതയെ ജനങ്ങൾ മാനിക്കണമെന്നും കോമ്പൗണ്ട് പണിയുന്നതിന് അധികൃതർ മുൻകൈയ്യെടുക്കണമെന്നും ഹെഡ്മാസ്റ്റർ ആവശ്യപ്പെട്ടു.