പോണ്ടിച്ചേരി (www.mediavisionnews.in): സമാനതകളില്ലാത്തെ പരാജയം വഴങ്ങി മിസോറാം വനിതാ ക്രിക്കറ്റ് ടീം. പോണ്ടിച്ചേരി പാല്‍മിറ ക്രിക്കറ്റ് ഗ്രൗണ്ടില്‍ മധ്യ പ്രദേശിനെതിരായ ടി20 മത്സരത്തിലാണ് മിസോറാം ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും വലിയ നാണക്കേട് വഴങ്ങിയത്. ആദ്യം ബാറ്റ് ചെയ്ത മിസോറാം ഒന്‍പത് റണ്‍സിന് പുറത്തായി.
ബാറ്റ് ചെയ്യാനെത്തിയ ഒമ്പത് പേരും പൂജ്യം റണ്‍സിനാണ് പുറത്തായത്. മറുപടി ബാറ്റിങ്ങിനിറങ്ങിയ മധ്യപ്രദേശ് ഒരു ഓവറില്‍ കളി തീര്‍ത്തു ജയിച്ചു. 9 പേര് അക്കൗണ്ട് തുറക്കാതെ പുറത്തായ മത്സരത്തില്‍ അഞ്ചാമതായി ബാറ്റിംഗിനെത്തിയ അപൂര്‍വ്വ ഭരദ്വാജ് മാത്രമാണ് റണ്‍ കണ്ടെത്തിയത്. അപൂര്‍വ്വ, പുറത്താകാതെ നേടിയ 6 റണ്‍സുകള്‍ക്ക് പുറമേ, 3 എക്സ്ട്രാസ് റണ്ണുകളും കൂടി ചേര്‍ത്താണ് മിസോറം ടോട്ടല്‍ 9 ലെത്തിയത്. 13.5 ഓവറുകളിലാണ് മിസോറമിന്റെ ഇന്നിംഗ്സ് അവസാനിച്ചത്.
നേരത്തെ കേരളത്തിനെതിരേ 24 റണ്‍സിന് പുറത്തായ നാണക്കേടും മിസോറാമിനൊപ്പമാണ്.