ഇന്ത്യയിലെ മുസ്ലീങ്ങള്‍ക്ക് ജീവനുള്ള കാലത്തോളം പള്ളികളില്‍ നിന്ന് ബാങ്കുവിളിയും അമ്പലങ്ങളില്‍ നിന്ന് മണികളും മുഴങ്ങും: ഒവൈസി

0
229

മുംബൈ(www.mediavisionnews.in): പുല്‍വാമ ഭീകരാക്രമണം നരേന്ദ്ര മോദി സര്‍ക്കാരിന്റെ ഏറ്റവും വലിയ വീഴ്ചയാണെന്ന് എഐഎംഐഎം അധ്യക്ഷന്‍ അസദുദ്ദിന്‍ ഒവൈസി. പ്രകാശ് അംബേദ്ക്കറുടെ നേതൃത്വത്തിലുള്ള റാലിയെ സംബോധന ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. പുല്‍വാമ ആക്രമണം രാഷ്ട്രീയപരമായ വീഴ്ചയായിരുന്നു. അതിനൊപ്പം രഹസ്യാന്വേഷണ വിഭാഗത്തിന്റെയും ഉദ്യോഗസ്ഥതലത്തിലെ വീഴ്ച കൂടിയായിരുന്നു ഇത്. ജയ്ഷ് ഇ മുഹമ്മദ് തലവന്‍ മസൂദ് അസ്ഹര്‍ മൗലാനയല്ല. അയാള്‍ സാത്താനാണെന്നും ഒവൈസി പറഞ്ഞു.

പുല്‍വാമയില്‍ നടന്നത് ആദ്യത്തെ ഭീകരാക്രമണമല്ല. പത്താന്‍കോട്ടിലും ഉറിയിലും ഇതിന് മുമ്പ് ആക്രമണം ഉണ്ടായി. പാകിസ്താന്‍ പ്രധാനമന്ത്രിയോട് പറയാനുള്ളത് ഇതാണ് നിങ്ങള്‍ നിങ്ങളുടെ നിഷ്‌കളങ്കതയുടെ മുഖം മൂടി അഴിച്ച് വെക്കണം. മുംബൈയില്‍ നടന്ന ഒരു റാലിയിലാണ് പാകിസ്താനെതിരെ ഒവൈസിയുടെ രൂക്ഷ വിമര്‍ശനം.40 സിആര്‍പിഎഫ് ജവാന്മാര്‍ കൊല്ലപ്പെട്ട ഭീകരാക്രമണത്തിന് പിന്നില്‍ പാകിസ്താനാണെന്ന് ഒവൈസി ആരോപിച്ചു.

പ്രവാചകന്‍ മുഹമ്മദിന്റെ പടയാളി ഒരിക്കലും ആരേയും കൊല്ലില്ല. അതുകൊണ്ട് തന്നെ നിങ്ങള്‍ ജയ്‌ഷെ മുഹമ്മദല്ല, ജയ്‌ഷെ സാത്താനാണ്. മസൂദ് അസര്‍ നിങ്ങള്‍ മൗലാനയല്ല നിങ്ങള്‍ പിശാചിന്റെ ശിഷ്യനാണ്. ലക്ഷ്വര്‍ ഇ ത്വയ്ബ ലക്ഷ്വറി സാത്താനാണെന്നും ഒവൈസി വിമര്‍ശിച്ചു.ഇന്ത്യയിലുള്ള മുസ്ലീങ്ങളെ ഓര്‍ത്ത് പാകിസ്താന്‍ ദുഖിക്കേണ്ട.

ജിന്നയുടെ തീരുമാനത്തെ എതിര്‍ത്ത് സ്വന്തം തീരുമാനപ്രകാരം ഇവിടെ തുടര്‍ന്നവരാണ് അവര്‍. ഇന്ത്യയിലെ പള്ളികളില്‍ നിന്ന് ക്ഷേത്ര മണി മുഴങ്ങുന്നത് നിര്‍ത്തുമെന്ന് പാകിസ്താന്‍ മന്ത്രി പറഞ്ഞു. എന്നാല്‍ എനിക്കവരോട് പറയാനുള്ളത് ഇതാണ്. ഇന്ത്യയിലെ മുസ്ലീങ്ങള്‍ക്ക് ജീവനുള്ള കാലത്തോളം പള്ളികളില്‍ നിന്ന് ബാങ്കുവിളിയും അമ്പലങ്ങളില്‍ നിന്ന് മണികളും മുഴങ്ങും. ഞങ്ങളുടെ രാജ്യത്തിന്റെ ഈ മനോഹാരിതയില്‍ പാകിസ്താന് അസൂയയാണ്. ജനങ്ങള്‍ ഇവിടെ ഒന്നാണെന്നും ഒവൈസി പറഞ്ഞു.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.

LEAVE A REPLY

Please enter your comment!
Please enter your name here