ഇന്ത്യയിലെ ആദ്യ മാംസ സംസ്‌കരണ കോളേജ് കാസര്‍കോട്

0
198

കാസര്‍കോട് (www.mediavisionnews.in): ഇന്ത്യയിലെ തന്നെ ആദ്യത്തെ മാംസ സംസ്‌കരണ കോളേജ് കാസര്‍കോട് വരുന്നു. കേന്ദ്ര-സംസ്ഥാന സര്‍ക്കാര്‍, വെറ്റിനറി സര്‍വകലാശാല എന്നിവ സംയുക്തമായി സഹകരിച്ചാണ് കാസര്‍കോട് മടിക്കൈയില്‍ മാംസ സംസ്‌കരണ യൂണിറ്റും പ്രത്യേക കോഴ്സുകള്‍ ഉള്‍പ്പെടുത്തിയ കോളേജും വരുന്നത്. വിദേശ കയറ്റുമതി ഉള്‍പ്പെടെ, മാംസ സംസ്‌കരണ രംഗത്ത് നിരവധി തൊഴില്‍ സാധ്യതകളാണ് പദ്ധതിയുടെ ലക്ഷ്യം. കണ്ണൂര്‍ വിമാനത്താവളം വഴിയാണ് പ്രധാനമായും കയറ്റുമതി ലക്ഷ്യമിടുന്നത്. ഇതിനായി ഒരു ലോജസ്റ്റിക് ഹബ്ബും വിമാനത്താവളത്തില്‍ ഒരുക്കുമെന്നാണ് സൂചന.

വേര്‍ട്ടിക്കല്‍ രീയിലുള്ള കൃഷിരീതിയാണ് ഇവിടെ ഒരുക്കുന്നത്. കൂടാതെ അഞ്ചു തട്ടുകളിലായി മൃഗങ്ങളെ വളര്‍ത്തുന്ന ആകാശ വ്യവസായ ശാലയും പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇന്റര്‍ നാഷണല്‍ ആനിമല്‍ ഹെല്‍ത്ത് കോഡ് ഓഫ് വേള്‍ഡ് ഓര്‍ഗനൈസേഷന്റെ മാനദണ്ഡങ്ങള്‍ പാലിച്ചാണ് സംസ്‌കരണ യൂണിറ്റ് സ്ഥാപിക്കുന്നത്.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.

LEAVE A REPLY

Please enter your comment!
Please enter your name here