ഇനി സാരിഡോൺ വാങ്ങാം, വിലക്ക് സുപ്രീം കോടതി നീക്കി

0
211

ദില്ലി(www.mediavisionnews.in): സാരിഡോൺ ഗുളികകൾ വിൽക്കുന്നതിനെതിരെ ഏർപ്പെടുത്തിയിരുന്ന വിലക്ക് സുപ്രീം കോടതി നീക്കി. നിരോധിക്കപ്പെട്ട വേദനസംഹാരികളുടെ കൂട്ടത്തിൽ ഉൾപ്പെടുത്തിയതാണ് ഏറെക്കാലമായി വിപണിയിൽ ഉണ്ടായിരുന്ന സാരിഡോണിന് തിരിച്ചടിയായത്.

2018 സെപ്റ്റംബറിലാണ് ഈ ഗുളികകളുടെ ഉല്പാദനവും വിതരണവും വില്പനയും കേന്ദ്ര സർക്കാർ നിരോധിച്ചത്. ഇതിനെതിരെ സാരിഡോൺ നിർമ്മാതാക്കളായ പിരമൽ എന്റർപ്രൈസസ് ലിമിറ്റഡ് നൽകിയ ഹർജിയിലാണ് സുപ്രീം കോടതി ഉത്തരവ് പുറപ്പെടുവിച്ചത്. സെപ്റ്റംബറിലാണ് സുരക്ഷയുടെ പേരിൽ 328 മരുന്നുകൾ കേന്ദ്ര സർക്കാർ നിരോധിച്ചത്. ഈ ലിസ്റ്റിൽ സാരിഡോൺ ഉൾപ്പെട്ടിരുന്നു.

രാജ്യത്തെ ഒമ്പത് ലക്ഷത്തിൽപരം കടകളിൽ ഈ ടാബ്‌ലെറ്റ് വിതരണം ചെയ്തിരുന്നു. ഓരോ സെക്കന്റിലും 31 സാരിഡോൺ വീതം വില്പനയായിരുന്നു.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.

LEAVE A REPLY

Please enter your comment!
Please enter your name here