വിവാദ പ്രസംഗം: വി.പി.പി മുസ്തഫ ഖേദം പ്രകടിപ്പിച്ചു

0
239

കാസര്‍കോട്(www.mediavisionnews.in): വിവാദ പ്രസംഗത്തില്‍ ഖേദം പ്രകടിപ്പിച്ച് സി.പി.എം നേതാവ് വി.പി.പി മുസ്തഫ. തന്‍റെ വാക്കുകള്‍ വളച്ചൊടിച്ചതാണ് വിവാദത്തിന് കാരണം. പ്രസംഗം പാര്‍ട്ടിയുടെ മാറിവരുന്ന പ്രവര്‍ത്തന ശൈലിക്ക് വിരുദ്ധമാണ്. അതില്‍ ഖേദം പ്രകടിപ്പിക്കുന്നുവെന്നും മുസ്തഫ പറഞ്ഞു.

അക്രമത്തിന് ആഹ്വാനം ചെയ്യാനുദ്ദേശിച്ചായിരുന്നില്ല പ്രസംഗം. അക്രമങ്ങൾ ക്ഷമിക്കണമെന്നാണ് താൻ ഉദ്ദേശിച്ചത്. എന്നാൽ വാക്കുകൾ അടർത്തിയെടുത്ത് പ്രചരിപ്പിച്ചത് തെറ്റിദ്ധാരണക്കിടയാക്കിയെന്നും മുസ്തഫ പറഞ്ഞു.

സി.പി.എം കാസര്‍കോട് ജില്ലാ സെക്രട്ടേറിയറ്റ് അംഗം വി.പി.പി മുസ്തഫ പെരിയയിലെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കൊല്ലപ്പെടുന്നതിന് മുന്‍പ് നടത്തിയ പ്രസംഗമാണ് വിവാദമായത്.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.

LEAVE A REPLY

Please enter your comment!
Please enter your name here