ലോക്സഭാ തെരഞ്ഞെടുപ്പില്‍ മതേതര മുന്നണിയെ അധികാരത്തിലെത്തിക്കണമെന്ന് കാന്തപുരം

0
224

കോഴിക്കോട്(www.mediavisionnews.in): ലോക്സഭാ തെരഞ്ഞെടുപ്പിൽ മതേതര മുന്നണിയെ അധികാരത്തിൽ കൊണ്ടുവരണമെന്ന് കാന്തപുരം എ.പി. അബൂബക്കർ മുസ്‍ലിയാർ. കോർപറേറ്റുകൾക്ക് വേണ്ടി മാത്രമുള്ള ഭരണമല്ല രാജ്യത്ത് വേണ്ടതെന്നും കാന്തപുരം പറഞ്ഞു. എസ്എസ്എഫി ന്‍റെ ഭാരതയാത്രയുടെ സമാപനത്തിലാണ് അദ്ദേഹം നിലപാട് വ്യക്തമാക്കിയത്.

രാഷ്ട്രീയപാർട്ടി രൂപീകരിക്കാനില്ലെന്ന് പറയുമ്പോഴും കൃത്യമായ നിലപാടുകൾ പറഞ്ഞുവയ്ക്കുകയായിരുന്നു പരിപാടിയില്‍ കാന്തപുരം. വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പിൽ കൃത്യമായ രാഷ്ട്രീയ നിലപാട് സ്വീകരിക്കും. ന്യൂനപക്ഷത്തെയും പിന്നാക്കക്കാരെയും പരിഗണിക്കുന്നവർക്ക് പിന്തുണ നൽകും. നരേന്ദ്രമോദിയോടും കേന്ദ്ര സർക്കാരിനോടും കാന്തപുരത്തിന് മൃദുസമീപമനമാണെന്ന വിമർശനങ്ങൾക്കിടെയാണ് നയം വ്യക്തമാക്കി കാന്തപുരം രംഗത്തുവന്നത്. സമസ്ത എപി വിഭാഗത്തിന്‍റെ മുതിർന്ന നേതാക്കളും കോഴിക്കോട് കടപ്പുറത്തെ പരിപാടിയിൽ പങ്കെടുത്തു.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.

LEAVE A REPLY

Please enter your comment!
Please enter your name here