ബിസിനസ്സുകാർ ജീവകാരുണ്യ പ്രവർത്തന മേഖലകളിൽ മാതൃകയാവണം- ഡോ.വി ടി വിനോദ്

0
196

യുഎഇ(www.mediavisionnews.in): ബിസിനസ്സുകാർ ജീവകാരുണ്യ പ്രവർത്തന മേഖലകളിൽ മാതൃകയാവണമെന്ന് പ്രവാസി ഭാരതീയ പുരസ്‌കാര ജേതാവ് ഡോ. വിടി വിനോദ് അഭിപ്രായപ്പെട്ടു. ദുബായ് മലബാർ സാംസ്‌കാരിക വേദി സംഘടിപ്പിച്ച സ്നേഹപൂർവ്വം വിടി വിനോദ് എന്ന പരിപാടിയിൽ സ്നേഹാദരം ഏറ്റുവാങ്ങി സംസാരിക്കുകയായിരുന്നു അദ്ദേഹം. ജീവിതത്തിൽ രോഗ ദുരിതങ്ങൾ കൊണ്ട് തിരസ്കരിക്കപ്പെട്ടുപോയവരെ ഹൃദയത്തിൽ ചേർത്തുവെക്കുമ്പോഴാണ് നമ്മുടെ ജീവിതത്തിൽ മഹത്വമുണ്ടാകുന്നതെന്നും ഒരു പക്ഷെ ജീവിതത്തിൽ രഹസ്യമായും പരസ്യമായും ചെയ്ത നന്മകൾക്കും സഹായങ്ങൾക്കും ആയിരിക്കാം രാജ്യത്തെ ഉന്നതമായ പ്രവാസി സമ്മാന ബഹുമതി തനിക്ക് രാഷ്ട്രപതിയിൽ നിന്ന് എനിക്ക് വാങ്ങാൻ ഭാഗ്യമുണ്ടായതെന്നും വിടി വിനോദ് പറഞ്ഞു. ഈ ആദരം തന്നെ കൂടുതൽ ഉത്തരവാദിത്തബോധത്തിലേക്ക് എത്തിക്കുന്നതായും വിടി വിനോദ് പറഞ്ഞു. ദുബായ് ഗ്രാൻഡ് എക്സ്ലൈർ ഹോട്ടലിൽ വെച്ച് നടന്ന പ്രൗഢോജ്വലമായ ചടങ്ങ് പ്രമുഖ മാധ്യമപ്രവർത്തകൻ കെകെ മൊയ്‌ദീൻ കോയ ഉദ്ഘാടനം ചെയ്തു. ബഷീർ തിക്കോടി അധ്യക്ഷത വഹിച്ചു.

ദുബായ് മലബാർ സാംസ്‌കാരിക വേദി ജനറൽ കൺവീനർ അഷ്‌റഫ് കർള സ്വാഗതം പറഞ്ഞു. വിടി വിനോദിന് അറബ് പ്രമുഖൻ ബാലെശ അൽ കുതുബി ഉപഹാരവും കാസർഗോഡ് ജില്ലാ മുസ്ലിം ലീഗ് ട്രഷറർ കല്ലട്ര മാഹിൻ ഹാജി പൊന്നാടയും സമർപിച്ചു. പ്രശസ്ത മലയാള അഭിനേത്രി മീരാ നന്ദൻ മുഖ്യാതിഥിയായിരുന്നു. എംഎ ഖാലിദ്, യുകെ യൂസഫ്, കെഎം അബ്ബാസ്, ശംസുദ്ധീൻ നെല്ലറ,
നവീജ്, ഡോ.നിധിൻ, അഷ്‌റഫ് എടനീർ, കെ സുനിൽ മയ്യന്നൂർ, ഹംസ തോട്ടി, നാസർ മുട്ടം, ജയൻ സിജി രാജേന്ദ്രൻ, ടിജെ ബാബു, ഹനീഫ് ഗോൾഡ് കിംഗ്, ദീപ അനിൽ, നാസിയ ഷബീർ ഷഫീക്, റാഫി പള്ളിപ്പുറം, മുസ്താഖ് കന്യപ്പാടി, എന്നിവർ പ്രസംഗിച്ചു. ഷബീർ കീഴുർ നന്ദി പറഞ്ഞു. ഐഡിയ സ്റ്റാർ സിങ്ങർ കീർത്തനയും പ്രവാസ ലോകത്തെ പ്രമുഖ ഗായിക ഷാനി പ്രഭാകർ നയിച്ച സംഗീതവിരുന്ന് ചടങ്ങിന് മാറ്റു കൂട്ടി.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.

LEAVE A REPLY

Please enter your comment!
Please enter your name here