ബംഗാളില്‍ നടക്കുന്നത് തൃണമൂല്‍-ബി.ജെ.പി ഒത്തുകളിയെന്ന് കോടിയേരി

0
215

തിരുവനന്തപുരം (www.mediavisionnews.in) : പശ്ചിമ ബംഗാളില്‍ ഇപ്പോള്‍ നടക്കുന്നത് തൃണമൂല്‍ കോണ്‍ഗ്രസിന്റെയും ബി.ജെ.പിയുടെയും ഒത്തുകളിയാണെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. എന്തുകൊണ്ടാണ് ഇത്രയും കാലം സി.ബി.ഐ കേസ് അന്വേഷണം നീട്ടിക്കൊണ്ടുപോയത്.

കേന്ദ്ര സര്‍ക്കാറിന്‍േറത് രാഷ്ട്രീയ നീക്കമാണ്. അതില്‍ വ്യക്തമായ രാഷ്ട്രീയ ഉദ്ദേശമുണ്ട്. എന്നാല്‍ ഒരു കാരണവശാലും അഴിമതിക്കേസില്‍ പെട്ട ആളുകള്‍ രക്ഷപ്പെടരുതെന്നും കോടിയേരി വ്യക്തമാക്കി. എന്‍.എസ്.എസ് പരസ്യമായി സി.പി.എമ്മിനെതിരെ രംഗത്തുവന്നതിനെ കുറിച്ചും കോടിയേരി പ്രതികരിച്ചു. ശബരിമല സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട് സുപ്രീംകോടതിയില്‍ കേസ് കൊടുത്ത വിഭാഗമാണ് എന്‍.എസ്.എസ്. സുപ്രീം കോടതിയില്‍ അവര്‍ക്ക് തിരിച്ചടിയുണ്ടായി. ആ തിരിച്ചടിയില്‍ നിന്ന് രക്ഷപ്പെടാന്‍ തങ്ങളെടുത്ത നിലപാടാണ് ശരിയെന്ന് വരുത്തിത്തീര്‍ക്കാന്‍ വിവിധ ഇടപെടലുകള്‍ എന്‍.എസ്.എസ് സ്വീകരിക്കുന്നുണ്ടെന്നും കോടിയേരി വ്യക്തമാക്കി. 


എന്‍.എസ്.എസ് എന്ത് നിലപാട് എടുത്താലും അവരുടെ അണികള്‍ അത് തള്ളിക്കളയും. രാഷ്ട്രീയത്തിലിടപെടാന്‍ എന്‍.എസ്.എസ് ഉദ്ദേശിക്കുന്നുണ്ടെങ്കില്‍ രാഷ്ട്രീയ പാര്‍ട്ടി രൂപീകരിച്ച് പ്രവര്‍ത്തിക്കാന്‍ തയാറാകണമെന്നും കോടിയേരി അഭിപ്രായപ്പെട്ടു.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.

LEAVE A REPLY

Please enter your comment!
Please enter your name here