പി.ബി അബ്ദുൽ റസാഖ് മെമ്മോറിയൽ ട്രോഫിക്ക് വേണ്ടിയുള്ള ഫ്ലാഗ്ഷിപ് എംഎംപിഎൽ സീസൺ-3 മാർച്ച് ഒന്നിന് ഷാർജയിൽ

0
209

ദുബൈ(www.mediavisionnews.in): പി.ബി അബ്ദുൽ റസാഖ് മെമ്മോറിയൽ ട്രോഫിക്ക് വേണ്ടിയുള്ള ഫ്ലാഗ്ഷിപ് മഞ്ചേശ്വരം മണ്ഡലം പ്രീമിയർ ലീഗ് സീസൺ-3 മാർച്ച് ഒന്നിന് വെള്ളിയാഴ്ച ഷാർജയിലെ അൽ സുബൈർ ഗ്രൗണ്ടിൽ നടത്തപ്പെടുമെന്ന് ഭാരവാഹികൾ അറിയിച്ചു. മഞ്ചേശ്വരം മണ്ഡലത്തിലെ എട്ട് പഞ്ചായത്ത് ടീമുകൾ അണിനിരക്കുന്ന ക്രിക്കറ്റ് പ്രീമിയർ ലീഗിന് പുറമെ വടംവലി മത്സരവുമുണ്ടായിരിക്കും. യുഎഇയിലെ കാസറഗോഡൻ കായികപ്രേമികൾക്ക് ഹരമായി മാറിയ എംഎംപിഎൽ രണ്ടു വർഷത്തെ വിജയകരമായ സീസണുകൾക്ക് ശേഷം മൂന്നാം സീസണിലേക്ക് കടക്കുമ്പോൾ അന്തരിച്ച എം.എൽ.എ ജനാബ് പി.ബി അബ്ദുൽ റസാഖിന്റെ നാമകരണത്തിലാണ് ചാമ്പ്യന്മാർക്കുള്ള ട്രോഫി സമ്മാനിക്കുന്നത്.

ഗ്രൂപ്പ് എയിൽ ഗ്രീൻ സ്റ്റാർ എൻമകജെ, ലെജന്റ്സ് വോർക്കാടി, സ്‌ട്രൈക്കേഴ്‌സ് മഞ്ചേശ്വരം, മംഗൽപാടി ഫൈറ്റേഴ്സ് എന്നീ ടീമുകളും ഗ്രൂപ്പ് ബിയിൽ സിയറാസ്‌ മീഞ്ച പാട്രിയോട്സ്, കുമ്പള ബ്ലാസ്റ്റേഴ്‌സ്, കുകാബുറാസ് പുത്തിഗെ, യുണൈറ്റഡ് പൈവളികൻസ് എന്നീ ടീമുകളുമാണ് മത്സരിക്കുന്നത്. പ്രോഗ്രാം ലോഗോ പ്രകാശനം ഇബ്രാഹിം എളേറ്റിൽ നിർവഹിച്ചു. അയ്യൂബ് ഉർമി, അഡ്വ: ഇബ്രാഹിം ഖലീൽ, അബ്ദുല്ല ആറങ്ങാടി, സലാം കന്യപ്പാടി, ഡോ. ഇസ്മായിൽ മൊഗ്രാൽ, അഷ്‌റഫ് കർള, എം.എ ഖാലിദ്, ഹനീഫ് ഗോൾഡ് കിംഗ്, മഹ്മൂദ് ഹാജി പൈവളികെ, അഷ്‌റഫ് പാവൂർ, ഇബ്രാഹിം ബേരിക്ക, മൻസൂർ മർത്യ, സുബൈർ കുബണൂർ, അലി സാഗ്, സൈഫുദ്ദീൻ മൊഗ്രാൽ, മുനീർ ബേരിക്ക, യൂസുഫ്‌ ഷേണി, ആസിഫ് ഹൊസങ്കടി, അമാൻ തലേക്കള, മുനീർ ഉർമി, ഹനീഫ് ബംബ്രാണ, ഇക്ബാൽ മണിമുണ്ട, ജബ്ബാർ ബൈദല, മുഹമ്മദ് കളായി, ഇബ്രാഹിം ബാജൂരി, സലീം സന, റഷീദ് ബെജ്ജങ്ങള, അബ്ബാസ് ബേരിക്ക, ലത്തീഫ് മീഞ്ച, ഷാഫി വോർക്കാടി, അൻസാഫ് വോർക്കാടി, നവാഫ് മീഞ്ച, അംഷീദ് മീഞ്ച തുടങ്ങിയവർ സംബന്ധിച്ചു.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.

LEAVE A REPLY

Please enter your comment!
Please enter your name here