പിണറായി വിജയനെ നവോത്ഥാന നായകനെന്ന് വിളിക്കാമെങ്കില്‍ വീരപ്പനും നവോത്ഥാന നായകനാണെന്ന് കെ.എം ഷാജി

0
202

കാഞ്ഞങ്ങാട്(www.mediavisionnews.in): കാസര്‍കോട് കൊലപാതകത്തില്‍ സിപിഎമ്മിനെതിരെ ആഞ്ഞടിച്ച്‌ മുസ്ലിം ലീഗ്. കൊല്ലപ്പെട്ട യുവാക്കളുടെ അമ്മമാരുടെ കണ്ണുനീരിയില്‍ വെന്ത് പിണറായി സര്‍ക്കാര്‍ ഇല്ലാതാവുമെന്ന് മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി കെ എം ഷാജി എംഎല്‍എ. മുസ്ലിം ലീഗിന്റെ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

രണ്ടു ചെറുപ്പക്കാരെ കൊല്ലപ്പെടുത്തിയിട്ട് സിപിഎം എന്താണ് നേടിയതെന്നും, സിപിഎമ്മിന്റെ കത്തിക്കിരയാവുന്നത് പാവപ്പെട്ടവരാണെന്നും ഷാജി പറഞ്ഞു. ഒരു പാസ്പോര്‍ട്ട് പോലും സൂക്ഷിക്കാന്‍ കഴിയാത്ത ഓലമേഞ്ഞ വീട്ടിലുള്ള കൃപേഷ്, ജീവിക്കാനായി പത്രം വിറ്റ് നടന്ന തലശ്ശേരിക്കാരനായ ഫസല്‍, പാവപ്പെട്ട കുടുംബത്തില്‍പ്പെട്ട ഷുക്കൂര്‍, ഷുഐബ് തുടങ്ങി ഏറ്റവും പാവപ്പെട്ടവരെയാണ് സിപിഎമ്മുകാര്‍ കൊന്നു കളഞ്ഞതെന്നും കെ.എം ഷാജി പറഞ്ഞു. ഒരു നിലവാരവുമില്ലാത്ത പിണറായി വിജയനെ നവോത്ഥാന നായകനെന്ന് വിളിക്കാമെങ്കില്‍ വീരപ്പനും നവോത്ഥാന നായകനാവുമെന്നും അദ്ദേഹം കെ. എം ഷാജി പരിഹസിച്ചു.

പര്‍ദയിട്ട മുസ്ലിം പെണ്‍കുട്ടികളെ നവോത്ഥാന മതിലില്‍ അണി നിരത്തി രാഷ്ട്രീയം കളിക്കുന്ന സി പി എമ്മുകാര്‍ അറിയണം. വിദ്യാഭ്യാസത്തിലൂടെ മുസ്ലിംലീഗ് മുസ്ലിം സമൂഹത്തെ എന്നേ നവോത്ഥാനത്തിന്റെ പാന്ഥാവിലൂടെ നയിച്ചുവെന്ന കാര്യം. സ്‌കൂളുകളും കോളേജുകളുമടക്കമുള്ള സ്ഥാപനങ്ങളുണ്ടാക്കിയാണ് ലീഗ് അത്തരത്തിലുള്ള നവോത്ഥാനം കേരള മുസ്ലിം സമൂഹത്തിലുണ്ടാക്കിയതെന്നും ഷാജി പറഞ്ഞു.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.

LEAVE A REPLY

Please enter your comment!
Please enter your name here