ഡല്‍ഹി കരോള്‍ബാഗിലെ ഹോട്ടലില്‍ തീപിടിത്തം; മരണം 17 ആയി, മരിച്ചവരില്‍ മലയാളിയും

0
189

ഡല്‍ഹി(www.mediavisionnews.in): ഡല്‍ഹിയിലെ സ്വകാര്യ ഹോട്ടലിലുണ്ടായ തീപിടിത്തത്തില്‍ 17 മരണം. കരോള്‍ബാഗിലെ അര്‍പിത് പാലസില്‍ ഇന്ന് പുലര്‍ച്ചെയാണ് തീപിടിത്തമുണ്ടായത്. മരിച്ചവരില്‍ ഒരു മലയാളിയുമുണ്ട്. ആലുവ ചേരാനെല്ലൂര്‍ സ്വദേശിനി ജയയാണ് (48) മരിച്ചത്.

ജയക്കൊപ്പം ഹോട്ടലിലുണ്ടായിരുന്ന രണ്ട് മലയാളികളെ കുറിച്ച് വിവരമൊന്നും ലഭിച്ചിട്ടില്ല. നളിനിയമ്മ, വിദ്യാസാഗര്‍ എന്നിവരാണ് ജയക്കൊപ്പമുണ്ടായിരുന്നത്. ഒരു വിവാഹ ചടങ്ങില്‍ പങ്കെടുക്കാനെത്തിയ 13 അംഗ സംഘത്തില്‍പ്പെട്ടവരായിരുന്നു ഈ മലയാളികള്‍‍. ഇവരില്‍ 10 പേരെ രക്ഷപ്പെടുത്തി.

ആകെ 35 പേരെ രക്ഷപ്പെടുത്തി ആശുപത്രിയിലേക്ക് മാറ്റി. 30 ഫയര്‍ഫോഴ്സ് യൂണിറ്റുകള്‍ സ്ഥലത്തെത്തി. തീ നിയന്ത്രണ വിധേയമായതായി ഫയര്‍ഫോഴ്സ് അറിയിച്ചു. ഹോട്ടലിനുള്ളില്‍ ആരെങ്കിലും കുടുങ്ങിക്കിടക്കുന്നുണ്ടോയെന്നത് സംബന്ധിച്ച് പരിശോധന തുടരുകയാണ്. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.

LEAVE A REPLY

Please enter your comment!
Please enter your name here