കാസര്‍കോട് ട്രെയിനിലെ ശുചിമുറിയില്‍ 62കാരനെ മരിച്ച നിലയില്‍ കണ്ടെത്തി

0
226

കാസര്‍കോട് (www.mediavisionnews.in):  ട്രെയിനിലെ ശുചിമുറിയില്‍ 62കാരനെ മരിച്ച നിലയില്‍ കണ്ടെത്തി. പയ്യന്നൂര്‍ സ്വദേശി ഫ്രാന്‍സിസിനെ (62)യാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ചേര്‍ത്തലയിലെ സഹോദരിയെ കാണാന്‍ ചൊവ്വാഴ്ച വൈകിട്ട് പുറപ്പെട്ടതായിരുന്നു ഫ്രാന്‍സിസ്.

ബുധനാഴ്ച രാവിലെ മാവേലി എക്‌സ്പ്രസില്‍ പയ്യന്നൂരിലേക്ക് തിരിച്ച ഫ്രാന്‍സിസിനെ ട്രെയിന്‍ കാസര്‍കോട്ടെത്തിയപ്പോഴാണ് ശുചിമുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.

ട്രെയിന്‍ പയ്യന്നൂരിലെത്തിയിട്ടും ഫ്രാന്‍സിസിനെ കാണാത്തതിനെ തുടര്‍ന്ന് ബന്ധുക്കള്‍ ബന്ധപ്പെട്ടപ്പോള്‍ ഫോണെടുത്തിരുന്നില്ല. വീണ്ടും ഫോണില്‍ ബന്ധപ്പെട്ടപ്പോള്‍ സഹയാത്രികനാണ് ഫോണെടുത്തത്. തുടര്‍ന്ന് ആളെ കാണാനില്ലെന്ന് അറിയിക്കുകയായിരുന്നു.

ഇതിന്റെ അടിസ്ഥാനത്തില്‍ ബന്ധുക്കള്‍ കാസര്‍കോട് റെയില്‍വേ പോലീസില്‍ വിവരമറിയിക്കുകയും പോലീസ് നടത്തിയ പരിശോധനയില്‍ എസ് 11 കോച്ചിലെ ശുചിമുറിയില്‍ വീണനിലയില്‍ കണ്ടെത്തുകയുമായിരുന്നു. ഉടന്‍ കാസര്‍കോട് ജനറല്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.

LEAVE A REPLY

Please enter your comment!
Please enter your name here