ടിക് ടോക് അടക്കമുള്ള ചൈനീസ് ആപ്പുകള്‍ക്ക് പൂട്ടിടാനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍

0
216

ന്യൂഡല്‍ഹി(www.mediavisionnews.in): ടിക്ക് ടോക് അടക്കമുള്ള ചൈനീസ് ആപ്പുകള്‍ക്ക് പൂട്ടിടാനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍. ഇന്ത്യയില്‍ ഓഫീസുകളില്ലാതെ പ്രവര്‍ത്തിക്കുന്ന ചൈനീസ് നിര്‍മ്മിത ആപ്പുകള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്താനാണ് പുതിയ നീക്കം.

ടിക് ടോക്, ഹെലോ, ലൈക്, വിഗോ വിഡിയോ തുടങ്ങിയ നിരവധി ചൈനീസ് ആപ്പുകള്‍ക്ക് രാജ്യത്ത് വന്‍ പ്രചാരമാണ് ലഭിക്കുന്നത്. ദിനംപ്രതി അമ്പത് ലക്ഷത്തിനു മുകളില്‍ സന്ദര്‍ശകര്‍ ഈ ആപ്പുകള്‍ക്ക് ഉണ്ടെന്നാണ് കണക്ക്.

എന്നാല്‍ ആപ്പുകള്‍ ഇന്ത്യക്കാര്‍ക്കിടയില്‍ വന്‍ വിജയമാണെങ്കിലും ആപ്പ് വഴിയുണ്ടാകുന്ന പ്രശ്നങ്ങള്‍ പരിഹരിക്കാനോ പരാതി ബോധിപ്പിക്കാനോ ഇവയ്ക്ക് ഇന്ത്യയില്‍ അംഗീകൃത ഓഫീസുകളൊന്നുമില്ല.

ഐടി-ഇലക്ട്രോണിക് മന്ത്രാലയമാണ് ചൈനീസ് ആപ്പുകള്‍ക്കെതിരായ പുതിയ നിയമങ്ങള്‍ മുന്നോട്ടുവയ്ക്കുന്നത്. എല്ലാ കമ്പനികളും ഇന്ത്യയില്‍ ഓഫിസ് തുടങ്ങണമെന്നാണ് നിബന്ധന. ഇത്തരം ആപ്പുകളെ നിയന്ത്രിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനം എടുത്തതായാണ് റിപ്പോര്‍ട്ട്.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.

LEAVE A REPLY

Please enter your comment!
Please enter your name here