ഒന്നു മുടിവെട്ടിയതിന് ബാര്‍ബര്‍ക്ക് കിട്ടിയത് 30,000 രൂപ; സത്യസന്ധതയ്ക്ക് കിട്ടിയ സമ്മാനം

0
203

അഹമ്മദാബാദ് (www.mediavisionnews.in) :റോഡരികില്‍ ഒരു കസേരയും മേശയും കണ്ണാടിയും മാത്രം വെച്ച് സലൂണ്‍ നടത്തുന്ന ബാര്‍ബര്‍ക്ക് സമ്മാനം നല്‍കി നോര്‍വീജിയന്‍ യാത്രികനായ ഹരാള്‍ഡ് ബാള്‍ഡര്‍. അഹമ്മദാബാദിലെ തെരുവില്‍ വെറും 20 രൂപയ്ക്കാണ് ഇയാള്‍ സലൂണ്‍ നടത്തുന്നത്.

ഹരാള്‍ഡ് തന്റെ ക്യാമറയുമായി ആളുകള്‍ നടന്നുപോകുന്ന നടപ്പാതയിലുള്ള സലൂണിലേക്ക് കടന്നു ചെന്നു. തന്റെ മുടി ട്രിം ചെയ്ത് തരുമോയെന്ന് ചോദിക്കുക്കയായിരുന്നു. ഭാഷ മനസ്സിലായില്ലെങ്കിലും കാര്യം മനസ്സിലായ ബാര്‍ബര്‍ അദ്ദേഹത്തിന്റെ മുടി നല്ല സ്റ്റെലായി ഡ്രിമ്മ് ചെയ്ത് വെട്ടിക്കൊടുത്തു. ലോകത്തിന്റെ പല കോണുകളിലും സഞ്ചരിച്ച് ദൃശ്യങ്ങള്‍ പകര്‍ത്തുന്ന അദ്ദേഹം ഇതും പകര്‍ത്തി യൂട്യൂബ് ചാനലില്‍ പങ്ക് വെച്ചു.

പത്തുവര്‍ഷമായി ഈ തെരുവില്‍ ഇതേ ജോലി ചെയ്യുന്ന അദ്ദേഹത്തിന് ഭാര്യയും രണ്ട് കുട്ടികളുമാണ് ഉള്ളത്. ഈ കുടുംബം നോക്കുന്നതിന് ഒരാളുടെ മുടിവെട്ടുന്നതിന് 20 രൂപ മാത്രമാണ് അദ്ദേഹം വാങ്ങുന്നതെന്ന് കേട്ട് ഹരാള്‍ഡ് അമ്പരന്നു. ഹരാള്‍ഡിന്റെ കൈയ്യില്‍ നിന്നും 20 രൂപ മാത്രമെ അയാള്‍ വാങ്ങിയുള്ളു. ഹരാള്‍ഡിന് ബാര്‍ബറെയും മുടി വെട്ടിയതും നന്നായി ബോധിച്ചു. എന്നിട്ട് 30,000 രൂപയുടെ നോട്ടുകള്‍ കൈയ്യില്‍ കൊടുത്തിട്ട് പറഞ്ഞു. ഇത് കട നവീകരിക്കാന്‍ ഉപയോഗിച്ചോളുവെന്ന്.

എന്നോട് അയാള്‍ക്ക് എത്ര രൂപ വേണമെങ്കിലും ചോദിക്കാമായിരുന്നു, എന്നാല്‍ അയാളുടെ സത്യസന്ധത അതിന് അനുവദിക്കുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു. പിന്നീട് സെല്‍ഫിയുമെടുത്ത് ചായയും കുടിച്ചാണ് ഇരുവരും പിരിഞ്ഞത്.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.

LEAVE A REPLY

Please enter your comment!
Please enter your name here