ഇന്ത്യ-പാക് മത്സരം കാണാന്‍ 5 ലക്ഷത്തിലേറെ പേര്‍, ഞെട്ടി ക്രിക്കറ്റ് ലോകം

0
241

ഇംഗ്ലണ്ട്(www.mediavisionnews.in): ലോക കപ്പില്‍ പാകിസ്ഥാനെതിരെ ഇന്ത്യ മത്സരം ബഹിഷ്‌കരിക്കണമെന്ന് മുറവിളി ഉയരുന്നതിനിടെ മത്സരം കാണാന്‍ അപേക്ഷിച്ചവരുടെ എണ്ണം കണ്ട് ഞെട്ടി ക്രിക്കറ്റ് ലോകം. അഞ്ച് ലക്ഷത്തിലധികം ആളുകളാണ് മത്സരം കാണാന്‍ അപേക്ഷയുമായി എത്തിയിരിക്കുന്നത്.

ജൂണ്‍ 16ന് മാഞ്ചസ്റ്ററിലെ ഓള്‍ഡ് ട്രോഫോഡ് സ്‌റ്റേഡിയത്തിലാണ് മത്സരം നടക്കുന്നത്. വെറും 19000 പേര്‍ക്കിരിക്കാവുന്ന സ്റ്റേഡിയമാണിത്. പരമാവധി ഇത് 25000 വരെയായി വര്‍ധിപ്പിക്കാനാകും. അതായത് മത്സരം കാണാന്‍ ശ്രമിക്കുന്നവരില്‍ അഞ്ച് ശതമാനത്തിന് പോലും സ്റ്റേഡിയത്തിലെത്താന്‍ സാധ്യമല്ല.

ഇതോടെ നറുക്കെടുപ്പിലൂടെയായിരിക്കും ടിക്കറ്റ് വിജയികളെ കണ്ടെത്തുക. ലോകകപ്പ് ഫൈനല്‍ ടിക്കറ്റിന് പോലും ഇത്രയും ആവശ്യക്കാരില്ലെന്നതാണ് മറ്റൊരു രസകരമായ വസ്തുത. ഓസ്‌ട്രേലിയ-ഇംഗ്ലണ്ട് മത്സരം കാണാള്‍ രണ്ടര ലക്ഷം അപേക്ഷകരുണ്ട്.

അതെസമയം ഫൈനലിന് പുറമെ ഏറ്റവും അധികം ടിക്കറ്റ് നിരക്കുളള ഇന്ത്യയുടെ മത്സരങ്ങള്‍ക്കാണ്. 6500 രൂപയാണ് (70 പൗണ്ട്) കുറഞ്ഞ നിരക്ക്. 235 പൗണ്ടാണ് (22000 രൂപ) കൂടിയ നിരക്ക്. ആതിഥേയരായ ഇംഗ്ലണ്ടിന്റെ ഒരു മത്സരത്തിന് ഒഴികെ ബാക്കിയെല്ലാ മത്സരത്തിനും 200 പൗണ്ടില്‍ താഴേയാണ് ടിക്കറ്റ് നിരക്ക്.

ഫൈനലിന് 36000 രൂപയാണ് (395 പൗണ്ട്) കൂടിയ നിരക്ക്. കുറഞ്ഞത് 95 പൗണ്ടും. സെമികള്‍ക്ക് 240 പൗണ്ട് ഉയര്‍ന്നതും 75 പൗണ്ട് കുറഞ്ഞതുമായ നിരക്കാണ്.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.

LEAVE A REPLY

Please enter your comment!
Please enter your name here