ഇന്ത്യയുടെ വിധി നിര്‍ണ്ണയിക്കുക 13 കോടി പുതിയ വോട്ടര്‍മാര്‍; ബിജെപി നേരിയ ഭൂരിപക്ഷത്തിന് ജയിച്ച 117 മണ്ഡലങ്ങള്‍ തുലാസില്‍

0
210

ന്യൂഡല്‍ഹി(www.mediavisionnews.in): ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഇന്ത്യയുടെ വിധി നിര്‍ണ്ണയിക്കുന്നത് വോട്ടര്‍പട്ടികയില്‍ പുതുതായി രജിസ്റ്റര്‍ ചെയ്ത 13 കോടി വോട്ടര്‍മാര്‍. യുവത ഏത് പാര്‍ട്ടിക്ക് അനുകൂലമാകുമെന്നതാവും തെരഞ്ഞെടുപ്പിന്റെ ഗതതന്നെ നിര്‍ണ്ണയിക്കുക. ബിജെപി കഴിഞ്ഞ തവണ ചെറിയ ഭൂരിപക്ഷത്തിന് ജയിച്ച 117 മണ്ഡലങ്ങളിലെ ഫലങ്ങളെ സ്വാധീനിക്കാന്‍ വരെ ഈ പുതിയ വോട്ടര്‍മാര്‍ക്ക് കഴിയും. ഉത്തര്‍പ്രദേശ്, കര്‍ണാടക, ജാര്‍ഖണ്ഡ് തുടങ്ങിയ സംസ്ഥാനങ്ങളിലായിട്ടാണ് നേരിയ ഭൂരിപക്ഷത്തിന് ജയിച്ച മണ്ഡലങ്ങളുള്ളത്. എന്‍ഡിഎ മുന്നണിയിലെ സഖ്യകക്ഷികളുടെ കൊഴിഞ്ഞുപോക്കും പ്രതിപക്ഷത്തെ പുതിയ സഖ്യങ്ങളും ബിജെപിക്ക് കനത്ത തലവേദനയാണ് ഇവിടങ്ങളില്‍ സൃഷ്ടിക്കുന്നത്. 543 ലോക്സഭാ മണ്ഡലങ്ങളില്‍ 161 ലും 20 ശതമാനത്തിന് മുകളില്‍ ഭൂരിപക്ഷത്തിനാണ് സ്ഥാനാര്‍ത്ഥികള്‍ വിജയിച്ചിട്ടുള്ളത്. ഇതില്‍ ഭൂരിപക്ഷവും ബിജെപി സ്ഥാനാര്‍ഥികളുമാണ്.

പ്രമുഖ ധനകാര്യ സ്ഥാപനമായ ക്രെഡിറ്റ് സൂയ്സ്സെ ശേഖരിച്ച കണക്കുകള്‍ പ്രകാരം 2014-ല്‍ ബിജെപി നേരിയ ഭൂരിപക്ഷത്തിന് ജയിച്ച 117 മണ്ഡലങ്ങളില്‍ 73 എണ്ണത്തിലും 10 ശതമാനത്തില്‍ താഴെ മാത്രമാണ് ഭൂരിപക്ഷം. 10 ശതമാനത്തിന് തൊട്ടുമുകളില്‍ ഭൂരിപക്ഷമുള്ള ബാക്കി 44-ല്‍ 34 സീറ്റുകള്‍ ഉത്തര്‍പ്രദേശിലും 10 സീറ്റുകള്‍ കര്‍ണാടകയിയിലും ഝാര്‍ഖണ്ഡിലുമാണ്. ഈ മണ്ഡലങ്ങളിലെ പുതിയ വോട്ടര്‍മാര്‍ ആര്‍ക്ക് ഒപ്പം നില്‍ക്കും എന്നതിനെ ആശ്രയിച്ചായിരിക്കും വിജയപരാജയങ്ങള്‍ ഉണ്ടാകുക.

എന്നാല്‍ ഇവിടങ്ങളിലെ പ്രധാനപ്പെട്ട പ്രതിപക്ഷ പാര്‍ട്ടികള്‍ ഇത്തവണ സഖ്യത്തില്‍ മത്സരിക്കുന്നു എന്നതാണ് ബിജെപിക്ക് കനത്ത വെല്ലുവിളി ഉയര്‍ത്തുന്നത്. 2014-ല്‍ ഒറ്റയ്ക്കൊറ്റക്ക് മത്സരിച്ച സമാജ് വാദി പാര്‍ട്ടിയും ബഹുജന്‍ സമാജ് വാദി പാര്‍ട്ടിയും യുപിയിലും കര്‍ണാടകത്തില്‍ ജെഡിഎസും കോണ്‍ഗ്രസും സഖ്യത്തില്‍ മത്സരിക്കുന്നു. ജാര്‍ഖണ്ഡില്‍ പ്രദേശിക പാര്‍ട്ടികളുമായി സഖ്യമുണ്ടാക്കിയാണ് കോണ്‍ഗ്രസ് ഇത്തവണ തിരഞ്ഞെടുപ്പിനെ നേരിടുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here