ഇച്ചിലങ്കോട് പച്ചമ്പളം മഖാം ഉറൂസ് 10-ന് തുടങ്ങും

0
369

കുമ്പള(www.mediavisionnews.in): ഇച്ചിലങ്കോട് പച്ചമ്പള ബാവ ഫഖീർ വലിയുള്ളാഹി ഉറൂസ് ഞാറാഴ്ച മുതൽ ആരംഭിക്കുമെന്ന് ജമാഅത്ത് ഉറൂസ് കമ്മിറ്റി ഭാരവാഹികൾ കുമ്പള പ്രസ് ഫോറത്തിൽ വാർത്ത സമ്മേളനത്തിൽ പറഞ്ഞു. 24-ാം തീയ്യതിയാണ് സമാപനം.

ഞായറാഴ്ച വൈകുന്നേരം നാലു മണിക്ക് മഖാം സിയാറത്തോട് കൂടി പരിപാടികൾക്ക് തുടക്കം കുറിക്കും. സയ്യിദ് കെ.എസ് ആറ്റക്കോയ തങ്ങൾ കുമ്പോൽ നേതൃത്വം നൽകും. ഇച്ചിലങ്കോട് മാലിക്ക് ദീനാർ പള്ളി പ്രസിഡന്റ് മുഹമ്മദ് അൻസാർ ഷെറൂൽ പതാക ഉയർത്തും. രാത്രി 8.30 ന് ഒളയം എം. അലിക്കുഞ്ഞി മുസ്ലിയാർ ഉദ്ഘാടനം ചെയ്യും. ഇച്ചിലങ്കോട് ജുമാ മസ്ജിദ് ഖത്വീബ് ഹാഷിം സഖാഫി അധ്യക്ഷത വഹിക്കും. മുഹമ്മദ് അസ്ഹരി പേരോട് മുഖ്യ പ്രഭാഷണം നടത്തും.

തുടർന്നുള്ള രാത്രികളിൽ ഇ പി അബൂബക്കർ അൽ ഖാസിമി പത്തനാപുരം, അൽ ഹാഫിള് മഷ്ഹൂദ് സഖാഫി ഗൂഡല്ലൂർ, ശിഹാബുദ്ദീൻ അൽ-അമാനി കൊല്ലം, അഹമ്മദ് ജലാലുദ്ദീൻ അൽ ബുഖാരി, ഓണക്കാട് അബ്ദുൽ റഹ്മാൻ സഅദി, അൽ ഹാഫിള് അബ്ദുൽ മുൻഹിം ഒട്ടപ്പദവ്, വഹാബ് നഈമി കൊല്ലം, ഹാഫിള് അബ്ദുൽ റസാഖ് അബ്റാരി പത്തനംതിട്ട, ഹംസ മിസ്ബാഹി ഓട്ടപ്പദവ്, ഖലീൽ ഹുദവി കല്ലായം, സഫ്വാൻ സഖാഫി പത്തപ്പിരിയം, സൈനുൽ ആബിദീൻ അൽ ബുഖാരി കുന്നുംകൈ, ഷമീർ ദാരിമി കൊല്ലം, നൗഫൽ സഖാഫി കളസ തുടങ്ങിയവർ സംബന്ധിക്കും.

ഫെബ്രു. 23 ന് രാത്രി 8.30 ന് നടക്കുന്ന സമാപന സമ്മേളനം ബഷീർ അലി ശിഹാബ് തങ്ങൾ പാണക്കാട് ഉദ്ഘാടനം ചെയ്യും. കാസറഗോഡ് സംയുക്ത ഖാസി പ്രൊഫ. ആലിക്കുട്ടി മുസ്ലിയാർ അധ്യക്ഷത വഹിക്കും. ഹാഫിള് സിറാജുദ്ദീൻ ഖാസിമി പത്തനാപുരം മുഖ്യ പ്രഭാഷണം നടത്തും. 24 ന് രാവിലെ പത്തു മണിക്ക് നടക്കുന്ന മൗലീദ് പാരായണത്തിന് സയ്യിദ് കെ എസ് അലി തങ്ങൾ കുമ്പോൽ നേതൃത്വം നൽകും.

വാർത്ത സമ്മേളനത്തിൽ ജമാ അത്ത് സെക്രട്ടറി മൂസ, ഉറൂസ് കമ്മിറ്റി കൺവീനർ അസീസ് ടിമ്പർ, പബ്ലിസിറ്റി കൺവീനർ ഫാറൂഖ് പച്ചമ്പള, ഖത്തീബ് അബ്ദുൽ ജബ്ബാർ അഷ്റഫി, മജീദ് പച്ചമ്പളം എന്നിവർ സംബന്ധിച്ചു.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.

LEAVE A REPLY

Please enter your comment!
Please enter your name here