ഹർത്താലിന്റെ മറവിൽ അക്രമം: നഷ്ടപരിഹാരം നൽകണമെന്ന് മുസ്ലിം ലീഗ്

0
200

ഉപ്പള(www.mediavisionnews.in): സംഘപരിവാർ – ബിജെപി ഹർത്താലിന്റെ മറവിൽ ഗുണ്ടകളും സാമൂഹികദ്രോഹികളും നടത്തിയ അക്രമമത്തിൽ തകർന്ന
ബന്തിയോട്ടെ വ്യാപാര സ്ഥാപനങ്ങൾക്കും വീടുകൾക്കും കെട്ടിടങ്ങൾക്കും വാഹനങ്ങൾക്കും നഷ്ടപരിഹാരം നൽകണമെന്ന് മംഗൽപ്പാടി പഞ്ചായത്ത് മുസ്ലിം ലീഗ് നേതൃയോഗം പ്രമേയത്തിലൂടെ സർക്കാരിനോട് ആവശ്യപ്പെട്ടു.

ബിജെപി സംഘപരിവാർ സംഘടനകൾ ബന്തിയോട് സാമൂഹിക ചേരിതിരിവ് ഉണ്ടാക്കാനാണ് ശ്രമിച്ചത്. ഒരു വിഭാഗത്തിന്റെ കെട്ടിടങ്ങളും വ്യാപാര സ്ഥാപങ്ങളും വാഹനങ്ങളും നോക്കിയാണ് ആക്രമം നടത്തിയത്. അക്രമത്തിന് പിന്നിൽ ബിജെപി ഉന്നത നേതാക്കളെ സംശയിക്കുന്നു. വിശ്വാസികളുടെ പ്രശ്നത്തിൽ അവരോടൊപ്പം നിൽക്കുന്നവരെ ആക്രമിക്കുന്നത് ഇവിടെ വർഗീയത പരത്തി ലാഭമുണ്ടാക്കാനാണ്.

മംഗൽപ്പാടി പഞ്ചായത്തിലെ വിവിധ ഭാഗങ്ങളിൽ നടന്ന പൈശാചികമായ അക്രമ പരമ്പരയെ പോലീസ് ലാഘവത്തോടെയാണ് കാണുന്നത്. ഇത് വർഗീയ സംഘടനകൾക്ക് ശക്തിപകരും. നിരപരാധികളെ കള്ളക്കേസിൽ കുടുക്കി അപരാദികളെ രക്ഷിക്കാൻ പോലീസ് ഉദ്യോഗസ്ഥരുടെ ഭാഗത്ത് നിന്ന് ശ്രമം നടക്കുകയാണ്. നാട്ടിൽ സമാധാനം തകർക്കുന്നവരെ കണ്ടെത്തി അക്രമികളെ നിലക്കു നിർത്താൻ നടപടി ഉണ്ടാകണമെന്ന് യോഗം ആവശ്യപ്പെട്ടു.

പ്രസിഡന്റ് എം.ബി യൂസഫ് അധ്യക്ഷത വഹിച്ചു. മണ്ഡലം പ്രസിഡന്റ് ടി.എ മൂസ, എ.കെ.എം അഷ്‌റഫ്, ഗോൾഡൻ റഹ്‌മാൻ, ഷാഹുൽ ഹമീദ് ബന്തിയോട്, അബ്ദുൽ റഹ്‌മാൻ ബന്തിയോട്, പിഎം സലിം, ഗോൾഡൻ മൂസ കുഞ്ഞി, ഉമ്മർ അപ്പോളോ, മഖ്ബൂൽ അഹമ്മദ്, ഉമ്മർ രാജാവ്, മുസ്തഫ ഉപ്പള, ബി.എം മുസ്തഫ, ഉമ്മർ ബൈൻകിമൂല, പി.വൈ ആസിഫ് പ്രസംഗിച്ചു.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.

LEAVE A REPLY

Please enter your comment!
Please enter your name here