ഹര്‍ത്താല്‍ അഴിഞ്ഞാട്ടം: പൊലീസ് നടപടിയില്‍ വിറച്ച് സംഘപരിവാര്‍; ആയിരക്കണക്കിന് പ്രവര്‍ത്തകര്‍ ഒളിവില്‍;ബിജെപിയുടെ ശബരിമല പ്രക്ഷോഭം സ്വപ്‌നം മാത്രമാകുന്നു

0
230

തിരുവനന്തപുരം(www.mediavisionnews.in): ശബരിമലയില്‍ യുവതികള്‍ പ്രവേശിച്ചതില്‍ പ്രതിഷേധിച്ച് നടന്ന ഹര്‍ത്താലില്‍ അഴിഞ്ഞാടിയ പ്രതിഷേധക്കാര്‍ക്കെതിരേ പൊലീസ് കര്‍ശനം നടപടികള്‍ സ്വീകരിച്ചതോടെ സംഘപരിവാര്‍ സംഘടനകള്‍ ആശങ്കയില്‍. ശബരിമല കര്‍മ്മ സമിതി, ബിജെപി, ആര്‍എസ്എസ് എന്നീ സംഘടനകളുടെ പ്രവര്‍ത്തകരാണ് ഹര്‍ത്താലില്‍ വ്യാപകമായ അക്രമം അഴിച്ചുവിട്ടത്. ഇവര്‍ക്കെതിരേ കര്‍ശനം നടപടിയുമായി പൊലീസ് മുന്നോട്ട് വന്നതോടെ സംഘനടകളുടെ തലപ്പത്തിരിക്കുന്നവര്‍ വരെ അസ്വസ്ഥരാണെന്നാണ് റിപ്പോര്‍ട്ടുകള്‍.

പൊതുമുതല്‍ നശിപ്പിക്കല്‍, വധശ്രമം, ആുധം സൂക്ഷിക്കല്‍, സ്‌ഫോടക വസ്തുക്കള്‍ കൈവശം വെക്കല്‍ തുടങ്ങിയ ഗുരുതര വകുപ്പുകള്‍ ചാര്‍ത്തിയാണ് ഹര്‍ത്താല്‍ അക്രമികളെ പൊലീസ് അറസ്റ്റ് ചെയ്യുന്നത്. ഇതുവരെ 37,000ലധികം പേരെയാണ് ഹര്‍ത്താല്‍ അക്രമത്തില്‍ പ്രതിചേര്‍ത്തിട്ടുള്ളത്. ഇതില്‍ 35,000 പേരും സംഘപരിവാര്‍ അക്രമികളാണെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഇതുവരെ അറസ്റ്റിലായ 6711 പേരില്‍ 894 പേരെ റിമാന്‍ഡ് ചെയ്തു. ഹര്‍ത്താല്‍ അക്രമത്തിലുണ്ടായ നാശനഷ്ടത്തിന്റെ തുല്യമായ തുക കെട്ടിവെക്കാതെ റിമാന്‍ഡിലായവര്‍ക്ക് ജാമ്യം ലഭിക്കില്ലെന്നാണ് സൂചന.

ശബരിമല വിഷയത്തില്‍ പ്രക്ഷോഭമുണ്ടാക്കിയ സംഘപരിവാര്‍ പ്രവര്‍ത്തകര്‍ പൊലീസ് നടപടി ശക്തമാക്കിയതോടെ പത്തിമടക്കി. മഹിളാ മോര്‍ച്ച നേതാക്കളെയടക്കം അറസ്റ്റ് ചെയ്ത് ജയിലിലടച്ചതോടെ പ്രക്ഷോഭ പരിപാടികള്‍ക്ക് ബിജെപിക്ക് വനിതകളെ കിട്ടാതെയുമായി. പലര്‍ക്കെതിരേയും ഗുരുതര കുറ്റം ചുമത്തിയതോടെ ഇവര്‍ക്ക് പാസ്‌പോര്‍ട്ട് ലഭിക്കാനും വിദേശ യാത്രകള്‍ക്കും വരെ ബുദ്ധിമുട്ടാകും.

പൊലീസ് നടപടികളില്‍ വിറച്ചതോടെ പലപരിപാടികള്‍ക്കും ബിജെപിക്കും ശബരിമല കര്‍മ്മ സമിതിക്കും ആളെ കിട്ടാതെയായി. പല പ്രതിഷേധ പരിപാടികളും ഇതോടെ ഉപേക്ഷിച്ചു. അതേസമയം, സെക്രട്ടറിയേറ്റിന് മുന്നില്‍ നടത്തുന്ന നിരാഹാര സമരത്തിന് എത്തുന്ന പ്രവര്‍ത്തകരുടെ എണ്ണത്തിലും വന്‍ കുറവ് വന്നതോടെ ശബരിമല പ്രക്ഷോഭം മുന്നോട്ട് കൊണ്ടുപോകാന്‍ ബിജെപി പാടുപെടുകയാണ്.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.

LEAVE A REPLY

Please enter your comment!
Please enter your name here