ഹര്‍ത്താലില്‍ ആക്രമം നടത്തിയവര്‍ കുടുങ്ങും; അറസ്റ്റിലായവരുടെ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിക്കും, ജാമ്യം ലഭിക്കാന്‍ നഷ്ടപരിഹാരം കെട്ടിവയ്ക്കണം

0
230

തിരുവനന്തപുരം(www.mediavisionnews.in): ഹര്‍ത്താലില്‍ ആക്രമം നടത്തിയവരെ കുടുക്കാന്‍ പൊലീസ് നീക്കം. അറസ്റ്റിലായവരുടെ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിക്കുന്നതിനുള്ള നടപടി തുടങ്ങി. ഇതിനു പുറമെ ഇവരില്‍ പലര്‍ക്കുമെതിരെ പൊതുമുതല്‍ നശീകരണം തടയല്‍ നിയമപ്രകാരമാണ് കേസെടുത്തിരുന്നത്. ഇവര്‍ക്ക് ജാമ്യം ലഭിക്കാന്‍ നഷ്ടപരിഹാരം കെട്ടിവയ്ക്കണം. ഇതിന്റെ അടിസ്ഥാനത്തിലാണ് ബാങ്ക് അക്കൗണ്ട് മരവിപ്പിക്കുന്നതായി ശ്രമം തുടങ്ങിയിരിക്കുന്നത്.

ഇവരുടെ സ്വത്തുവകകളില്‍നിന്ന് നഷ്ടം ഈടാക്കുന്നതിനും നടപടിയുണ്ടാകും. പൊലീസ് ആക്രമണത്തിനിടെ എത്ര രൂപയുടെ നാശനഷ്ടമുണ്ടായി എന്നതിന്റെ കണക്ക് ശേഖരിച്ച് വരികയാണ്. ഇന്നലെ ഡിജിപിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന ഉന്നതതല പൊലീസ് യോഗമാണ് ഇക്കാര്യത്തില്‍ തീരുമാനമെടുത്തത്.

ജില്ലാ പൊലീസ് മോധവികള്‍ക്ക് അക്രമികളെ പിടിക്കുന്നതിനുള്ള നിര്‍ദേശം നല്‍കിയിട്ടുണ്ട്. ജില്ലാ തലത്തില്‍ ആക്രമം നടത്തിയവരുടെ പട്ടിക തയ്യാറാക്കും. ശബരിമല അക്രമുണ്ടായപ്പോള്‍ കുറ്റക്കാരെ പിടിക്കാന്‍ ചെയ്ത പോലെ ആല്‍ബം തയ്യാറാക്കും. തുടര്‍ന്ന് പ്രതികളെ അറസ്റ്റ് ചെയ്യും.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.

LEAVE A REPLY

Please enter your comment!
Please enter your name here