സർക്കാർ സ്ഥലങ്ങൾ സംരക്ഷിക്കണം: മംഗൽപ്പാടി പഞ്ചായത്തോഫീസിലേക്ക് വികസന സമിതി മാർച്ച് നടത്തി

0
212

ഉപ്പള(www.mediavisionnews.in): മംഗൽപ്പാടി പഞ്ചായത്തിന് സമീപം സർക്കാരിന്റെ ഉടമസ്ഥതയിലുള്ള ആറ് ഏക്കർ ഭൂമി, വിഭജനം നടത്തിയ പഞ്ചായത്ത്‌ ഭരണ സമിതി തീരുമാനത്തിനെതിരെ പഞ്ചായത്തോഫീസിലേക്ക് മംഗൽപ്പാടി വികസന സമിതി പ്രതിഷേധ മാർച്ച് നടത്തി. കൈകമ്പയിൽ നിന്നാരംഭിച്ച മാർച്ച് രവീന്ദ്രൻ ഉദ്ഘാടനം ചെയ്തു. സിപിഎം നേതാവ് രമണൻ അധ്യക്ഷത വഹിച്ചു. കെ.പി മുഹമ്മദ്, അബൂ തമാം, സിദ്ധീഖ് കൈകമ്പ, റസാഖ് പൂന, ഹനീഫ്, സലിം ബൈദല, അഷ്‌റഫ് തുടങ്ങിയവർ നേതൃത്വം നൽകി. ഫാറൂഖ് ഷിറിയ സ്വാഗതവും കരീം പൂന നന്ദിയും പറഞ്ഞു.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.

LEAVE A REPLY

Please enter your comment!
Please enter your name here