വ്യാജരേഖ ചമച്ച് ആഡംബര കാർ വാങ്ങിയ ഉപ്പള സ്വദേശിയെ ഹിമാചൽ പോലീസെത്തി അറസ്റ്റ് ചെയ്തു

0
291

മഞ്ചേശ്വരം (www.mediavisionnews.in) : വ്യാജ ആധാർ കാർഡ് ചമച്ച് ആഡംബര കാർ വാങ്ങിയ ഉപ്പള സ്വദേശിയെ ഹിമാചൽ പോലീസെത്തി അറസ്റ്റ് ചെയ്തു. ഉപ്പള മൂസോടി അദീക കടപ്പുറത്തെ ഉമ്മർ അബ്ദുൾ റഹീമിനെ(48)യാണ് ഹിമാചൽ പ്രദേശിലെ ബറോട്ടിവാല സ്റ്റേഷനിലെ എസ്.ഐ. ഗോപാൽസിങ്ങിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്. മഞ്ചേശ്വരത്ത് പ്രത്യേക ഡ്യൂട്ടിയിലുള്ള എസ്.ഐ. പ്രമോദിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘത്തിന്റെയും സൈബർ സെല്ലിന്റെയും സഹായത്തോടെയാണ് പിടികൂടിയത്.

ഇയാളുടെ പക്കൽനിന്ന്‌ കാർ കണ്ടെടുക്കാൻ പോലീസിന്‌ സാധിച്ചിട്ടില്ല. കാർ എവിടെയാണെന്ന കാര്യത്തിൽ പരസ്പരവിരുദ്ധമായ മൊഴികളാണ് ഇയാൾ പോലീസിനോട് പറയുന്നത്. ഹിമാചൽപ്രദേശുകാരനാണെന്നു തെളിയിക്കുന്നതിനായി വ്യജ ആധാർ കാർഡ് ഉണ്ടാക്കിയാണ് ഇയാൾ അവിടെനിന്ന്‌ കാർ സ്വന്തമാക്കിയത്. തവണവ്യവസ്ഥകളിൽ പണമടക്കാമെന്ന സൗകര്യം ഉപയോഗിച്ചാണ് ഇയാൾ കാർ സ്വന്തമാക്കിയത്. ആദ്യത്തെ രണ്ട് തവണകൾ മുടങ്ങാതെ അടച്ച ശേഷം പിന്നെയുള്ള തവണകൾ അടയ്ക്കാതെയാണ് ഇയാൾ ഹിമാചലിൽനിന്ന്‌ ജില്ലയിലേക്ക് കടന്നത്. തുടർച്ചയായി അടവ് തെറ്റിയതോടെയാണ് കാർ വിറ്റ സ്ഥാപനം പോലീസിൽ പരാതി നൽകിയത്. അന്വേഷണത്തിൽ കാർ വാങ്ങുന്നതിനായി ഇയാൾ സമർപ്പിച്ച രേഖകൾ വ്യാജമാണെന്നു തെളിഞ്ഞു. കൂടുതൽ അന്വേഷണങ്ങൾക്കായി ഇയാളുമായി പോലീസ് ഹിമാചൽപ്രദേശിലേക്ക് പോയി.

എസ്.ഐ. അനൂപ്, സിവിൽ പോലീസ് ഓഫീസർമാരായ രതീഷൻ, ചന്ദ്രശേഖരൻ, സൈബർ സെല്ലിലെ ശിവൻ എന്നിവരുൾപ്പെട്ട സംഘമാണ് അന്വേഷണത്തിനു നേതൃത്വം നൽകിയത്.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.

LEAVE A REPLY

Please enter your comment!
Please enter your name here