ന്യൂഡല്‍ഹി (www.mediavisionnews.in): രാജ്യം ലോക്സഭാ തെരഞ്ഞെടുപ്പിലേക്ക് നീങ്ങവെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി അമേരിക്കന്‍ ഹാക്കര്‍ രംഗത്ത്. തെരഞ്ഞെടുപ്പുകളില്‍ ഉപയോഗിക്കുന്ന വോട്ടിംഗ് യന്ത്രത്തില്‍ തിരിമറികള്‍ സാധ്യമാണെന്നാണ് വെളിപ്പെടുത്തല്‍.
ഇത്തരത്തില്‍, 2014ലെ തെരഞ്ഞെടുപ്പില്‍ തിരിമറി നടന്നുവെന്നും ഹാക്കര്‍ വെളിപ്പെടുത്തി. ഉത്തര്‍പ്രദേശ്, മഹാരാഷ്ട്ര, ഗുജറാത്ത് തെരഞ്ഞെടുപ്പുകളിലും തിരിമറി നടന്നിട്ടുണ്ടെന്നും ഇക്കാര്യം ബിജെപി നേതാവായിരുന്ന ഗോപിനാഥ് മുണ്ടെയ്ക്ക് അറിയാമായിരുന്നുവെന്നും ഹാക്കര്‍ വ്യക്തമാക്കി. ഇക്കാര്യം വെളിപ്പെടുത്താനിരിക്കെയാണ് ഗോപിനാഥ മുണ്ടെ അന്തരിച്ചതെന്നും 2014 മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറായിരുന്ന വി.എസ് സമ്പത്തിനും ഇക്കാര്യം അറിയാമായിരുന്നുവെന്നും ഹാക്കര്‍ കൂട്ടിച്ചര്‍ത്തു.