തിരുവനന്തപുരം (www.mediavisionnews.in): ഐസ്ക്രീം പാര്‍ലര്‍ കേസില്‍ സര്‍ക്കാരിനെതിരെ വി.എസ് അച്യുതാനന്ദന് ഹൈക്കോടതിയില്‍. എതിര്‍കക്ഷിയായ വി.കെ രാജുവുമായി ചേര്‍ന്ന് സര്‍ക്കാര്‍ കേസ് അട്ടിമറിക്കുന്നുവെന്നാണ് ആരോപണം. അന്വേഷണം അവസാനിപ്പിക്കുന്നതിനെതിരെ സര്‍ക്കാര്‍ അപ്പീല്‍ നല്‍കിയില്ലെന്നും വി.എസ് ചൂണ്ടിക്കാട്ടി.
അതേസമയം കാലപ്പഴക്കം ചെന്നതും കുഴിച്ചുമൂടപ്പെട്ടതുമായ കേസാണ് ഇതെന്ന് ഹൈക്കോടതി നിരീക്ഷിച്ചു. ഇത്തരം കേസുകള്‍ക്ക് വേണ്ടി സമയം കളയാനില്ലെന്നും കോടതി വ്യക്തമാക്കി. ഹരജി പരിഗണിക്കുന്നത് മാറ്റി.