രാഹുല്‍ഗാന്ധി യുഎഇയില്‍; പ്രവാസലോകത്തിന്റെ ഉജ്ജ്വല വരവേല്‍പ്

0
197

യുഎഇ(www.mediavisionnews.in): കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി രണ്ടു ദിവസത്തെ സന്ദര്‍ശനത്തിനായി യുഎഇയിലെത്തി. ഗാന്ധിജിയുടെ 150ാം ജന്മവാര്‍ഷികത്തോടനുബന്ധിച്ചു ദുബായ് രാജ്യാന്തര ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ ഇന്നു വൈകിട്ടു നാല് മണിക്ക് നക്കുന്ന സാംസ്്കാരികോല്‍സവത്തില്‍ രാഹുല്‍ മുഖ്യാതിഥിയാകും.

ഇന്നലെ വൈകുന്നേരം ആറരയ്ക്ക് ദുബായ് വിമാനത്താവളത്തിലെത്തിയ അദ്ദേഹത്തെ ഇന്‍കാസ്, കെഎംസിസി തുടങ്ങിയ സംഘടനാ പ്രവര്‍ത്തകരും കേരളത്തില്‍ നിന്നടക്കമുള്ള നേതാക്കളും അടക്കം ഉജ്ജ്വല സ്വീകരണമാണ് നല്‍കിയത്.

നാളെ രാഹുല്‍ ഗാന്ധി അബുദാബി ഗ്രാന്‍ഡ് മോസ്‌ക് സന്ദര്‍ശിക്കും. ദുബായില്‍ വിദ്യാര്‍ഥികളുമായും ലേബര്‍ ക്യാംപിലെ തൊഴിലാളികളുമായും സംവദിക്കും. ദുബായിലെയും അബുദാബിയിലെയും ഇന്ത്യന്‍ ബിസിനസ് കൂട്ടായ്മകളുമായും ചര്‍ച്ച നടത്തും. കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനം ഏറ്റെടുത്തതിനു ശേഷം ആദ്യമായാണു രാഹുല്‍ ഗാന്ധി യുഎഇയില്‍ എത്തുന്നത്.

കേരളത്തില്‍ നിന്നു മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, എം.പിമാരായ, കൊടിക്കുന്നില്‍ സുരേഷ്, എം.കെ.രാഘവന്‍, ആന്റോ ആന്റണി, കുഞ്ഞാലികുട്ടി തുടങ്ങിയവരുള്‍പ്പെടെ രാഹുലിനൊപ്പമുണ്ട്.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.

LEAVE A REPLY

Please enter your comment!
Please enter your name here