മുനവ്വറലി തങ്ങള്‍ക്കെതിരെ അപകീര്‍ത്തി പ്രചാരണം: സി.പി.എം പ്രവര്‍ത്തകന്‍ അറസ്റ്റില്‍

0
238

കാസര്‍കോട് (www.mediavisionnews.in) : മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡണ്ട് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങളെ അപമാനിക്കുന്ന രീതിയില്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിച്ചതിന് സി.പി.എം പ്രവര്‍ത്തകനെ അറസ്റ്റു ചെയ്തു. കാസര്‍കോട് ചൗക്കി സ്വദേശി സാജിദ് കുക്കാറിനെയാണ് കാസര്‍കോട് ടൗണ്‍ പൊലീസ് അറസ്റ്റു ചെയ്തത്. യൂത്ത് ലീഗ് യുവജന യാത്ര നടക്കുന്ന സമയത്ത് മുനവ്വറലി ശിഹാബ് തങ്ങളും മകളും ഒന്നിച്ചുള്ള ഫോട്ടോ വെച്ചാണ് വ്യാജ പ്രചാരണം നടത്തിയത്. യൂത്ത് ലീഗ് മൊഗ്രാല്‍ പുത്തൂര്‍ പഞ്ചായത്ത് സെക്രട്ടറി ഷഫീഖ് നല്‍കിയ പരാതിയിലാണ് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.

LEAVE A REPLY

Please enter your comment!
Please enter your name here