കൊച്ചി(www.mediavisionnews.in): മലയാളി ഫുട്‌ബോള്‍ താരം അനസ് എടത്തൊടിക അന്താരാഷ്ട്ര ഫുട്‌ബോളില്‍ നിന്ന് വിരിമിച്ചു. ഏഷ്യന്‍ കപ്പില്‍ ഗ്രൂപ്പ് സ്റ്റേജില്‍ പുറത്തായതിന് പിന്നാലെയാണ് അനസ് രാജ്യാന്തര മത്സരത്തില്‍ നിന്നും ബൂട്ടഴിക്കല്‍ പ്രഖ്യാപിച്ചത്.
ബഹറൈനെതിരായ നിര്‍ണായക മത്സരത്തിന്റെ ആദ്യ നിമിഷങ്ങളില്‍ തന്നെ പരിക്കേറ്റ് താരത്തിന് പിന്‍വലിയേണ്ടി വന്നിരുന്നു.
കേരള ബ്ലാസ്റ്റേഴ്‌സിനായി നിലവില്‍ കളിക്കുന്ന താരം ഇന്ത്യയിലെ ഏറ്റവും മികച്ച പ്രതിരോധ താരങ്ങളിലൊരാളാണ്. രാജ്യത്തെ ഏറ്റവും മികച്ച ഫുട്‌ബോള്‍ കളിക്കാരനുള്ള പുരസ്‌കാരം നേടിയിട്ടുള്ള താരം മലപ്പുറം കൊണ്ടോട്ടി സ്വദേശിയാണ്. ഇഎംഇഎ കോളേജ് കൊണ്ടോട്ടിക്ക് വേണ്ടി കളി തുടങ്ങിയ താരം പിന്നീട് എഫ്‌സി മുംബൈക്ക് വേണ്ടി ബൂട്ടണിഞ്ഞു. പ്രകടനം മികവിലേക്കുയര്‍ന്നതോടെ ദേശീയ ടീമിലേക്ക് വിളിയെത്തുകയായിരുന്നു.
സന്ദേഷ് ജിങ്കനൊപ്പം ഇന്ത്യന്‍ ടീമിന്റെ പ്രതിരോധം ഉശിരന്‍ പ്രകടനം കാഴ്ചവെച്ച താരം യുവാതരങ്ങള്‍ക്ക് അവസരം നല്‍കുന്നതിനായാണ് വിരമിക്കുന്നതെന്ന് വ്യക്തമാക്കി. തന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെയാണ് രാജ്യാന്തര മത്സരങ്ങള്‍ മതിയാക്കിയുള്ള പ്രഖ്യാപനം അനസ് നടത്തിയത്. സന്ദേശ് ജിങ്കാന്‍, ജെജെ എന്നിവരോട് പ്രത്യേകം നന്ദി പറഞ്ഞ താരം ഇന്ത്യന്‍ ടീമിന്റെ ഭാവി ശുഭമാകട്ടെ എന്ന ആശംസയും നേര്‍ന്നു.
ബഹറൈനുമായുള്ള മത്സരത്തില്‍ പരാജയപ്പെട്ടതോടെ ഏഷ്യാ കപ്പ് പ്രീ ക്വാര്‍ട്ടര്‍ സ്വപ്‌നം അവസാനിച്ച ഇന്ത്യന്‍ ടീമില്‍ നിന്ന് പരിശീലകന്‍ സ്റ്റീഫന്‍ കോണ്‍സ്റ്റന്റെയ്‌നും നേരത്തെ സ്ഥാനം ഒഴിഞ്ഞിരുന്നു.
33 കാരനായ താരം സമകാലീന ഇന്ത്യന്‍ ഫുട്‌ബോളിന്റെ വളര്‍ച്ചൊയ്ക്കപ്പം 11 വര്‍ഷം പന്തുതട്ടിയാണ് ബൂട്ടഴിക്കുന്നത്.