മഞ്ചേശ്വരത്ത് മുസ്ലിം ലീഗിന്റെ രാഷ്ട്രീയ ശക്തിയെയും, ജന പിന്തുണയേയും ഭയക്കുന്നതാര്?

0
258

(www.mediavisionnews.in)മഞ്ചേശ്വരം മണ്ഡലത്തിലെ മുസ്ലിം നേതാക്കൾക്ക് എതിരെ നിരന്തരം സോഷ്യൽ മീഡിയകളിൽ പ്രത്യക്ഷപ്പെടുന്ന നാഥനില്ലാ പോസ്റ്റുകളും അടിസ്ഥാന രഹിതമായ ആരോപണങ്ങളും ഇതര പാർട്ടികളുടെ ജില്ലാ നേതാക്കൾ വരെ ഷെയർ ചെയ്യപ്പെടുന്നത് കാണുമ്പോൾ ഒരു കാര്യം സുവ്യക്തമാണ്. മഞ്ചേശ്വരത്ത് മുസ്ലിം ലീഗിന്റെ മുന്നേറ്റത്തെയും മുസ്ലിം ലീഗ് ഉയർത്തുന്ന സഹനത്തിന്റെയും സഹന ഭൂതിയുടെയും, സമാധാനത്തിന്റെയും നിലപാടുകൾക്ക് സമുദായത്തിനകത്തും, ഇതര മതസ്ഥർക്കിടയിൽപോലും ലഭിക്കുന്ന ജന പിന്തുണ മുസ്ലിം ലീഗിന്റെ രാഷ്ട്രീയ എതിരാളികളുടെ ഉറക്കം കിടത്തുന്നു.

മുകളിൽ പറഞ്ഞ ഉറക്കമില്ലായ്മകളിൽ നിന്നും ഊരുത്തിരിഞ്ഞു വരുന്നതാണ് മുസ്ലിം ലീഗിന്റെ നേതാക്കൾക്കും പ്രവർത്തകന്മാർക്കും എതിരെ നിരന്തരം വരുന്ന പോസ്റ്റുകൾ വ്യക്തമാക്കുന്നത്, ഈ അടുത്ത കാലത്തായി ഇത്ര മാത്രം കിംവനദന്തികളും, അടിസ്ഥാന രഹിതമായ ആരോപണങ്ങളുമാണ് മുസ്ലിം ലീഗിനെതിരെ അവർ പടച്ചു വിടുന്നത് എന്ത് കൊണ്ട് എന്ന് മഞ്ചേശ്വരത്തെ മുസ്ലിം ലീഗ്നെ അറിയാവുന്ന ഏവർക്കും അറിയാവുന്ന കാര്യമാണ്.

അടുത്ത കാലത്ത് അന്തരിച്ച മുസ്ലിം ലീഗ് നേതാവും മണ്ഡലം എം.എൽ.എയുമായിരുന്ന പി.ബി അബ്ദുൽ റസാഖ് സാഹിബിന്റെ നിര്യാണത്തോടെ അദ്ദേഹവും പാർട്ടിയും ഉയർത്തി പിടിച്ച നിലപാടുകളും, വികസന കാഴ്ചപ്പാടുകളും, സമൂഹ നന്മകളും വാർത്തകളിൽ നിറഞ്ഞു നിന്നതും, ഇതര മതസ്ഥരും പങ്കു വെച്ചതും ആണെന്നത് മുസ്ലിം ലീഗിന്റെ രാഷ്ട്രീയ ശത്രുക്കൾ പോലും തലകുലുക്കി സമ്മതിച്ചതാണ്. അതിനടയിലാണ് മണ്ഡലത്തിലെ മതേതര ചേരിയിലെ സർവ യുവാക്കളും ഏറ്റെടുത്ത വിജയിപ്പിച്ച മുസ്ലിം യൂത്ത് ലീഗിന്റെ യുവജന യാത്ര മഞ്ചേശ്വരം മണ്ഡലത്തിൽ നിന്നും തുടക്കം കുറിച്ചപ്പോൾ ലഭിച്ച ജനപിന്തുണയുടെ മുന്നേറ്റം കൂടിയായപ്പോൾ മുസ്ലിം ലീഗിന്റെ രാഷ്ട്രീയ ശത്രുക്കളുടെ സ്വപ്ന കോട്ടകൾ ആടിയുലഞ്ഞതാണ്.

പിന്നീടങ്ങോട്ട് മുസ്ലിം ലീഗിനെതിരെ തന്തയില്ല പോസ്റ്റുകളിലൂടെ നിരന്തരം ആരോപണങ്ങളും, പച്ച കള്ളങ്ങളും, അതിന്റെ ആഴങ്ങൾ മനസ്സിലാക്കാൻ. മുസ്ലിം ലീഗിന്റെ വെറും ഒരു വാർഡ് തല പ്രവർത്തകനെ ജില്ലാ നേതാവെന്ന പരിചയപ്പെടുത്തിയതും, മറ്റൊരു വ്യക്തിയെ തൊപ്പി ഇട്ടതിന്റെ പേരിൽ മുസ്ലിം ലീഗ് നേതാവാക്കിയും കള്ളപ്രചാരണങ്ങളുടെ ഘോഷ യാത്രകളായിരുന്നു സോഷ്യൽ മീഡിയകളിൽ കണ്ടത്, ചില മഞ്ഞു താളുകളായ ഓൺലൈൻ പത്രങ്ങൾ അതേറ്റു പിടിച്ചപ്പോൾ മനസ്സിലാകാവുന്നതാണ് കാര്യങ്ങളുടെ ഗൗരവം.

ഇത് പോലെ മുസ്ലിം ലീഗ് എന്ന പ്രസ്ഥാനത്തിന്റെ ജനപിന്തുണ കണ്ടു അന്ധാളിച്ചു പോയ വിഷ സർപ്പങ്ങളുടെ കൺഠനാളങ്ങളിൽ നിന്നും, വിരൽ തുമ്പുകളിൽ നിന്നും നാഥനില്ലാത്ത ലേബലിൽ ഉരു തിരിയുന്ന ഒളിയമ്പുകളെ മുസ്ലിം ലീഗിന്റെ സൈബർ രംഗത്തെ യുവനിര യുവാക്കൾ ജാഗരൂകരായി യുക്തവും വ്യക്തവുമായ മറുപടികൾ കൊണ്ട് ചാരമാക്കി നിഷ്ഭ്രപമാക്കുമ്പോൾ അടുത്ത കള്ളങ്ങളുടെ പ്രചാരണവുമായി വീണ്ടും വരും

പക്ഷെ ഇത് പോലുള്ള കള്ള പ്രചാരണങ്ങൾക്കോ, തന്തയില്ല പോസ്റ്റുകൾക്കോ തകർക്കാനാവുന്നതല്ല മഞ്ചേശ്വരത്തെ മുസ്ലിം ലീഗ് എന്ന പ്രസ്ഥാനത്തിന്റെ ഉരുക്ക് കോട്ടയും, അവിടുത്തെ ജനമനസ്സുകളിൽ മുസ്ലിം ലീഗിനുള്ള ജനപിന്തുണയും എന്ന് കള്ളപ്രചാരകർ മനസ്സിലാക്കിയിരിക്കുന്നതായിരിക്കും നന്ന്.

യൂസുഫ് പച്ചിലംപാറ
ജനറൽ സെക്രട്ടറി
സൗദി കിഴക്കൻ പ്രവിശ്യ മഞ്ചേശ്വരം മണ്ഡലം കെ എം സി സി

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.

LEAVE A REPLY

Please enter your comment!
Please enter your name here