മഞ്ചേശ്വരം മേഖലയിലെ സംഘ്പരിവാർ ആക്രമണം പ്രത്യേക അന്വേഷണസംഘം രൂപീകരിക്കണം: മുസ്ലിം യൂത്ത് ലീഗ്

0
217

മഞ്ചേശ്വരം(www.mediavisionnews.com): മഞ്ചേശ്വരം നിയോജക മണ്ഡലത്തിലെ വിവിധ ഭാഗങ്ങളിൽ ബി.ജെ.പി സംഘ്പരിവാർ അക്രമികൾ നടത്തിയ ആക്രമണം അസൂത്രിതവും ബി.ജെ.പി ഉന്നത നേതാക്കളുടെ അറിവോടെയുമാണെന്ന് മുസ്ലിം യൂത്ത് ലീഗ് ആരോപിച്ചു. മണ്ഡലത്തിൽ കഴിഞ്ഞ കുറച്ച് കാലമായി ബി.ജെ.പി-ആർഎസ്എസ് പ്രവർത്തകൾ വർഗീയ ദ്രുവികരണത്തിനുള്ള ശ്രമം നടത്തിക്കെണ്ടിരിക്കുയാണെന്ന് മഞ്ചേശ്വരം നിയോജക മണ്ഡലം യൂത്ത് ലീഗ് പ്രസിഡന്റ് സൈഫുള്ള തങ്ങളും ജനറൽ സെക്രട്ടറി ഗോൽഡൻ അബ്ദുൽ റഹ്മാനും പത്ര പ്രസ്താവനയിൽ പറഞ്ഞു.

മഞ്ചേശ്വരത്തെ ജനകീയനായ എം.എൽ.എ പി.ബി അബ്ദുൽ റസാഖിന്റെ നിര്യാണത്തെ തുടർന്ന് നിയമാസഭ തിരഞ്ഞെടുപ്പു ആസന്നമായ ഘട്ടത്തിൽ എങ്ങിനെയെങ്കിലും ജനങ്ങളെ വിഭജിച്ച് സ്വന്തം പെട്ടിയിൽ വോട്ട് കൂടുതലാക്കുവാനുള്ള ശ്രമത്തിന്റെ ഭാഗമായിരിക്കാം നിരന്തരം മണ്ഡലത്തിലെ വിവിധ ഭാഗങ്ങളിൽ വർഗീയ കലാപത്തിന് ബി.ജെ.പി പരിശ്രമിച്ച് കൊണ്ടിരിക്കുന്നത്. നിലവിലെ പേലീസ് സംവിധാനം അക്രമികളെ അടിച്ചമർത്തി സമാധാനം നിലനിർത്തുന്നതിൽ പരാജിതരാണ്. മണ്ഡലത്തിലെ അക്രമ സംഭവങ്ങളെ കുറിച്ച് ത്വരിത അന്വേഷണം നടത്തി യഥാർത്ഥ പ്രതികളായ ഗൂഡാലോചനക്കാരെ കണ്ടെത്തി ജയിലിലടക്കേണ്ടത് സമാധാനം ആഗ്രഹിക്കുന്ന മുഴുവൻ ജനങ്ങളുടേയും ആവിശ്യമാണ്. ആയതിനാൽ ഒരു പ്രത്യേക പോലീസ് സംഘത്തെ രൂപീകരിച്ച് മണ്ഡലത്തിൽ നടന്ന വർഗീയ നിറമുള്ള മുഴുവൻ ക്രൈമുകളും ഏൽപിക്കണമെന്ന് നേതാക്കൾ ആവിശ്യപ്പെട്ടു.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.

LEAVE A REPLY

Please enter your comment!
Please enter your name here