ഭാഷാപ്രശ്നം: മഞ്ചേശ്വരത്ത് ഉദ്യോഗാർഥികൾക്കെതിരേ പ്രതിഷേധം

0
234

മഞ്ചേശ്വരം(www.mediavisionnews.in): കന്നട മാധ്യമമായിട്ടുള്ള ക്ലാസുകളിൽ മലയാളം മാതൃഭാഷയായി പഠിച്ചവരെ അധ്യാപകരായി നിയമിക്കുന്നതിനെതിരേ പ്രതിഷേധം. പുതുതായി ജോലിയിൽ പ്രവേശിക്കാനെത്തിയ രണ്ട് ഉദ്യോഗാർഥികളെ തടഞ്ഞു. പൈവളിഗെ കയർകട്ട ഗവ. ഹൈസ്കൂളിലും ഉപ്പള ബേക്കൂർ ഹൈസ്കൂളിലുമാണ് പ്രതിഷേധമുണ്ടായത്.

ഹൈസ്കൂൾ വിഭാഗം സയൻസ് വിഷയത്തിൽ അധ്യാപകരായെത്തിയ രണ്ടുപേർക്കെതിരേ ജനപ്രതിനിധികളും കന്നടഭാഷാസ്നേഹികളും പി.ടി.എ.യും രംഗത്തുവരികയായിരുന്നു. പുതുതായി നിയമനം കിട്ടിയവർക്ക് കന്നട അറിയില്ലെന്നും ചുമതലയേൽക്കാൻ അനുവദിക്കില്ലെന്നും പ്രതിഷേധക്കാർ അറിയിച്ചു. കന്നട വിദ്യാർഥികളെ കന്നട അറിയുന്നവർതന്നെ പഠിപ്പിക്കണമെന്ന് അവർ ആവശ്യപ്പെട്ടു.

കഴിഞ്ഞ ആഴ്ച ചുമതലയേൽക്കാൻ എത്തിയപ്പോഴും സമാനരീതിയിൽ പ്രതിഷേധമുണ്ടായിരുന്നു. തുടർന്ന് പോലീസിൽ പരാതി നൽകി. തിങ്കളാഴ്ച രാവിലെ വീണ്ടും പ്രതിഷേധമുണ്ടായതിനെത്തുടർന്ന് പോലീസും സ്ഥലത്തെത്തിയിരുന്നു. പിന്നീട് ഡി.ഡി.ഇ. ഗിരീഷ് ചോലയിൽ, ഡി.ഇ.ഒ. നന്ദികേശൻ എന്നിവർ സ്കൂളുകളിലെത്തി നടത്തിയ ചർച്ചയെത്തുടർന്ന് ഇവരെ ചുമതലയേൽക്കാൻ അനുവദിച്ചു. ജില്ലാ പഞ്ചായത്തംഗങ്ങളായ ഹർഷദ് വോർക്കാടി, ഫരീദ സക്കീർ, പി.ടി.എ. പ്രസിഡന്റ് അബ്ദുള്ള എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിഷേധം നടന്നത്. ബദിയടുക്ക പെർഡാലയിലും സമാനരീതിയിലുള്ള പ്രതിഷേധമുണ്ടായിരുന്നു.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.

LEAVE A REPLY

Please enter your comment!
Please enter your name here