ഭാര്യ കാമുകനൊപ്പം ഒളിച്ചോടി; ഭര്‍ത്താവ് വിദേശത്ത് കേക്ക് മുറിച്ച് ആഘോഷിച്ചു(വീഡിയോ)

0
244

ദുബായ് (www.mediavisionnews.in): ആറ് വര്‍ഷം നീണ്ട പ്രണയത്തിനൊടുവില്‍ വിവാഹം കഴിച്ച ഭാര്യ കാമുകനൊപ്പം ഒളിച്ചോടിയത് കേക്ക് മുറിച്ച് ആഘോഷിച്ച് പ്രവാസിയായ ഭര്‍ത്താവ്. ദുബായില്‍ വിജേഷ് എന്ന യുവാവാണ് ഭാര്യയുടെ ഒളിച്ചോട്ടം സുഹൃത്തുക്കള്‍ക്കൊപ്പം കേക്ക് മുറിച്ച് ആഘോഷിച്ചത്. ഇതിന്റെ വീഡിയോ ഇപ്പോള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.

വിവാഹം ശേഷം മൂന്ന് മാസം കഴിഞ്ഞ് ജനുവരി ഒന്നിനാണ് വിജേഷ് ദുബായില്‍ എത്തിയത്. അതു കഴിഞ്ഞ് ജനുവരി 13ന് ഭാര്യ ഒളിച്ചോടിയതായി അറിഞ്ഞു.

വിജേഷിന്റെ സഹോദരിയെയാണ് ഒളിച്ചോടിയ യുവതി തന്റെ വിവാഹം കഴിഞ്ഞതായി അറിയിച്ചത്. ഇതിന്റെ ചിത്രങ്ങളും അയച്ചു കൊടുത്തു. ഇതോടെ സുഹൃത്തുക്കളെയെല്ലാം വിളിച്ച് കൂട്ടി യുവാവ് കേക്ക് മുറിച്ച് ആഘോഷിക്കുകയായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here