ന്യൂഡല്‍ഹി(www.mediavisionnews.in):ഭക്ഷണ സാധനങ്ങൾ പേപ്പർ, പ്ലാസ്റ്റിക് കണ്ടെയ്‌നർ,കാരി ബാഗ് എന്നിവയിൽ പൊതിഞ്ഞു നൽകുന്നത് ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ്‌സ് അതോറിറ്റി ഓഫ് ഇന്ത്യ നിരോധിച്ചു. ജൂലൈ ഒന്ന് മുതൽക്ക് നിരോധനം നിലവിൽ വരിക. പേപ്പറുകൾ, റീസൈക്കിൾ ചെയ്ത പ്ലാസ്റ്റിക് തുടങ്ങിയവ ഭക്ഷണം പൊതിഞ്ഞു നൽകാനോ, സ്റ്റോർ ചെയ്യാനോ, കൊണ്ടുപോകുന്നതിനോ ഉപയോഗിക്കുന്നത് വിലക്കികൊണ്ടാണ് അതോറിറ്റി നിർദേശം നൽകിയിരിക്കുന്നത്.
പാക്ക് ചെയ്യാൻ ഉപയോഗിക്കുന്ന സാധനങ്ങൾ നിർദിഷ്ട ഗുണനിലവാരം പുലർത്തുന്നവ ആയിരിക്കണം.
ഇത് പെട്ടെന്ന് പ്രയോഗികമാക്കുന്നത് ബുദ്ധിമുട്ടേറിയ കാര്യമായതിനാലാണ് ജൂൺ വരെ സമയം അനുവദിച്ചിരിക്കുന്നതെന്ന് അതോറിറ്റി സി ഇ ഒ പവൻ അഗർവാൾ പറഞ്ഞു. ഇത് സംബന്ധിച്ച് അതോറിറ്റി നോട്ടിഫികേഷൻ പുറപ്പെടുവിച്ചു.