ബന്ധുനിയമന വിവാദം: കെടി ജലീല്‍ കോടിയേരിയെ ഭീഷണിപ്പെടുത്തിയെന്ന് പികെ ഫിറോസ്

0
195

കോഴിക്കോട്(www.mediavisionnews.in): സിപിഎമ്മിനെതിരെ പുതിയ ബന്ധുനിയമന ആരോപണവുമായി യൂത്ത് ലീഗ് ജനറല്‍ സെക്രട്ടറി പി കെ ഫിറോസ്. സി പി എം നേതാവ് കോലിയക്കോട് കൃഷ്ണന്‍ നായരുടെ സഹോദരപുത്രനെ അനധികൃത നിയമിച്ചത് സി പി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍റെ അറിവോടെയാണെന്ന് ഫിറോസ് കോഴിക്കോട്ട് വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു.

ഇക്കാര്യം പറഞ്ഞ് കെ ടി ജലീല്‍ സി പി എമ്മിനെ ഭീഷണിപ്പെടുത്തുന്നുവെന്നും ഫിറോസ് ആരോപിച്ചു. കോലിയക്കോട് കൃഷ്ണന്‍ നായരുടെ ബന്ധു ഡി എസ് നീലകണ്ഠനെ ഇന്‍ഫര്‍മേഷന്‍ മിഷന്‍ ഡപ്യൂട്ടി ഡയറക്ടറായാണ് നിയമിച്ചത്. അഭിമുഖത്തില്‍ കൂടുതല്‍ മാര്‍ക്ക് നല്‍കിയാണെന്ന് ഫിറോസ് പറഞ്ഞു. 1,10,000 രൂപ പ്രതിമാസശമ്ബളം നല്‍കിയാണ് നിയമനം. സര്‍ക്കാരിന്‍റെയും ധനവകുപ്പിന്‍റെയും അനുമതിയില്ല. ഇക്കാര്യം ജലീല്‍ നേരിട്ട് കോടിയേരിയെ അറിയിച്ചിട്ടുണ്ടെന്നും ജലീലുമായി അടുത്ത വൃത്തങ്ങള്‍ തന്നെ ഇത് സ്ഥിരീകരിച്ചിട്ടുണ്ടെന്നും ഫിറോസ് പറഞ്ഞു.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.

LEAVE A REPLY

Please enter your comment!
Please enter your name here