ബന്തിയോട്ട് ഹർത്താൽ അനുകൂലികൾ വാഹനങ്ങള്‍ തകര്‍ത്തു: അക്രമികളെ പിരിച്ചുവിടാന്‍ പൊലീസ് ലാത്തിവീശി; നിരവധിപേർക്ക് പരിക്ക് (വീഡിയോ)

0
207

ഉപ്പള (www.mediavisionnews.in) ബന്തിയോട്ട് ഹര്‍ത്താല്‍ അനുകൂലികള്‍ വാഹനങ്ങള്‍ തകര്‍ത്തു. നിരവധിപേർക്ക് പരിക്ക്. പരിക്കേറ്റ മള്ളങ്കയ്യിലെ യൂസഫ്,അട്ക്കയിലെ മൂസ, ബന്തിയോടിലെ മുജീബ് എന്നിവരെ മംഗലാപുരം ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

അക്രമികളെ പിരിച്ചുവിടാന്‍ പോലീസ് ലാത്തിവീശുകയും ഗ്രനേഡ് പ്രയോഗിക്കുകയും ചെയ്തു. വ്യാഴാഴ്ച രാവിലെയാണ് ബന്തിയോട് ടൗണില്‍ ഒരു സംഘം വാഹനങ്ങള്‍ തടഞ്ഞു അക്രമം അഴിച്ചുവിട്ടത്. വിവരമറിഞ്ഞ് പോലീസ് സ്ഥലത്തെത്തി അക്രമികളെ വിരട്ടിയോടിക്കുകയായിരുന്നു. നിരവധി വാഹനങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് സ്ഥലത്ത് പോലീസ് ക്യാമ്പ് ചെയ്യുന്നുണ്ട്.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.

LEAVE A REPLY

Please enter your comment!
Please enter your name here