ബന്തിയോട്(www.mediavisionnews.in): ബന്തിയോട് സി.പി.എം ലോക്കൽ കമ്മിറ്റി ഓഫീസ് ബി.ജെ.പി- ആർ.എസ്.എസ് പ്രവർത്തകർ ആക്രമിച്ചു. അക്രമികളെ പിരിച്ചുവിടാന്‍ പോലീസ് ലാത്തിവീശുകയും ഗ്രനേഡ് പ്രയോഗിക്കുകയും ചെയ്തു.
വ്യാഴാഴ്ച രാവിലെയാണ് ബന്തിയോട് ടൗണില്‍ ഒരു സംഘം വാഹനങ്ങള്‍ തടഞ്ഞു അക്രമം അഴിച്ചുവിട്ടത്. കടകൾക്കും കല്ലേറുണ്ടായി. വിവരമറിഞ്ഞ് പോലീസ് സ്ഥലത്തെത്തി അക്രമികളെ വിരട്ടിയോടിക്കുകയായിരുന്നു. നിരവധി വാഹനങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് സ്ഥലത്ത് പോലീസ് ക്യാമ്പ് ചെയ്യുന്നുണ്ട്.