പ്രവര്‍ത്തകര്‍ കൂട്ടത്തോടെ പൊലീസ് പിടിയിലായിട്ടും ഹര്‍ത്താലിന് ആഹ്വാനം ചെയ്തവര്‍ക്ക് മിണ്ടാട്ടമില്ല; ബി.ജെ.പി നേതൃത്വത്തിനെതിരെ പ്രവര്‍ത്തകര്‍

0
213

തിരുവനന്തപുരം(www.mediavisionnews.in): ശബരിമല കര്‍മസമിതിയും സംഘപരിവാര്‍ സംഘടനകളും ആഹ്വാനം ചെയ്ത ഹര്‍ത്താലിലെ അക്രമങ്ങളില്‍ പ്രവര്‍ത്തകര്‍ കൂട്ടത്തോടെ പൊലീസ് പിടിയിലായിട്ടും പ്രതികരിക്കാന്‍ പോലും സാധിക്കാത്ത നേതൃത്വത്തിനെതിരെ ബി.ജെ.പി പ്രവര്‍ത്തകര്‍. ഹര്‍ത്താല്‍ ആഹ്വാനം ചെയ്ത നേതാക്കള്‍ ഉത്തരവാദിത്തം ഏറ്റെടുക്കാന്‍പോലും തയാറാകാതെ പ്രസ്താവന ഇറക്കുക മാത്രമാണ് ചെയ്യുന്നതെന്നാണ് പ്രവര്‍ത്തകരുടെ പരാതി.

പൊലീസ് ഔദ്യോഗികമായി പുറത്തുവിട്ട കണക്കല്ലാതെ എത്രപേര്‍ കസ്റ്റഡിയിലുണ്ടെന്ന വിവരം പോലും നേതൃത്വത്തിന് ശേഖരിക്കാന്‍ സാധിച്ചിട്ടില്ലെന്നാണ് മറ്റൊരു പ്രധാന ആരോപണം. സംഘപരിവാര്‍ അനുകൂലികളുടെ വാട്‌സ്ആപ് ഗ്രൂപ്പുകളില്‍ നേതാക്കള്‍ക്കെതിരെ രൂക്ഷവിമര്‍ശനമാണ് ഉയരുന്നത്.

ഇനിമുതല്‍ പ്രവര്‍ത്തനങ്ങള്‍ക്ക് വിളിക്കണ്ട എന്നു പറഞ്ഞുള്ള സന്ദേശങ്ങള്‍വരെ ഗ്രൂപ്പുകളില്‍ വരുന്നുണ്ടെന്ന് മാധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നു. അറസ്റ്റിലായവരുടെ ജാമ്യത്തിന്റെ കാര്യത്തിലും നേതൃത്വം നിസംഗത പുലര്‍ത്തുകയാണെന്നും ആരോപണമുണ്ട്.

ഹര്‍ത്താലിനുശേഷം ശബരിമല കര്‍മസമിതിയുടേതായ ചില പ്രവര്‍ത്തനങ്ങള്‍ മാത്രമാണ് നടക്കുന്നതെന്നും ഇതിന് ബി.ജെ.പി സഹായം വേണ്ടത്ര ലഭിക്കുന്നില്ലെന്നും ആര്‍.എസ്.എസിനും അഭിപ്രായമുണ്ട്. തെരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തില്‍ കാര്യങ്ങള്‍ പൊതുമധ്യത്തിലെത്തിയാല്‍ ഉണ്ടാവുന്ന പ്രത്യാഘാതം ഓര്‍മിപ്പിച്ചാണ് പലഭാഗത്തും പരസ്യപ്രതികരണങ്ങളെ പ്രാദേശിക നേതൃത്വങ്ങള്‍ പിടിച്ചുനിര്‍ത്തുന്നത്.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.

LEAVE A REPLY

Please enter your comment!
Please enter your name here