കോഴിക്കോട്(www.mediavisionnews.in): പേരാമ്പ്രയിലെ ടൗണ്‍ ജുമാ മസ്ജിദിനു നേരെയുണ്ടായ സിപിഎം ആക്രമണം അന്വേഷിക്കണമെന്നാവശ്യപ്പെട്ട് കേന്ദ്ര ആഭ്യന്തരമന്ത്രിക്ക് ദേശീയ ന്യൂനപക്ഷ കമ്മീഷന്‍ കത്ത് നല്‍കി. കേരളത്തിലെ ബി.ജെ.പി നേതൃത്വത്തിന്റെ അറിവോടെയാണ് ദേശീയ ന്യൂനപക്ഷ കമ്മീഷന്‍ വൈസ് ചെയര്‍മാനുമായ ജോര്‍ജ്ജ് കുര്യന്‍ കേന്ദ്ര ആഭ്യന്തരമന്ത്രിക്കു കത്ത് നല്‍കിയിരിക്കുന്നത്.
കേരളത്തില്‍ ചില രാഷ്ട്രീയ പാര്‍ട്ടികള്‍ മനപ്പൂര്‍വ്വം വര്‍ഗ്ഗീയ ലഹളകള്‍ സൃഷ്ടിക്കാന്‍ ശ്രമിക്കുകയാണെന്നും അതിനെതിരെ ശക്തമായ നടപടി സ്വീകരിക്കേണ്ടതുണ്ടെന്നും അദ്ദേഹം രാജ്നാഥ്സിങിനോട് ആവശ്യപ്പെട്ടു.
പള്ളി ആക്രമണവുമായി ബന്ധപ്പെട്ട് സിപിഎം നേതാവിനെ അറസ്റ്റ് ചെയ്തത് ഗൗരവമായി എടുക്കേണ്ടതുണ്ട്.
കേരളത്തിലെ സാഹചര്യങ്ങള്‍ മനസ്സിലാക്കി മുന്‍കരുതലുകള്‍ എടുക്കേണ്ടതിന്റെ ആവശ്യകത വര്‍ദ്ധിച്ചതായും ന്യൂനപക്ഷ കമ്മീഷന്‍ കേന്ദ്രസര്‍ക്കാരിനയച്ച കത്തില്‍ വ്യക്തമാക്കി.