പുതുവര്‍ഷത്തില്‍ രാഷ്ട്രീയ പ്രവേശനം പ്രഖ്യാപിച്ച് നടന്‍ പ്രകാശ് രാജ്; ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന് താരം

0
237

ചെന്നൈ (www.mediavisionnews.in): തമിഴക രാഷ്ട്രീയത്തില്‍ സിനിമയില്‍ നിന്ന് പുത്തന്‍ രംഗപ്രവേശനം. നടന്‍ പ്രകാശ് രാജാണ് പുതുവര്‍ഷ ദിനത്തില്‍ സോഷ്യല്‍ മീഡിയയിലൂടെ രാഷ്ട്രീയ പ്രവേശനം പ്രഖ്യാപിച്ചിരിക്കുന്നത്. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന് താരം ട്വിറ്ററിലൂടെ അറിയിച്ചിട്ടുണ്ട്. സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. മണ്ഡലത്തിന്റെ കാര്യം പിന്നീട് തീരുമാനിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ബിജെപി സര്‍ക്കാരിന്റെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും കടുത്ത വിമര്‍ശനകനാണ് പ്രകാശ് രാജ്. സുഹൃത്തും മാധ്യമപ്രവര്‍ത്തകയുമായ ഗൗരി ലങ്കേഷിന്റെ വധത്തിന് ശേഷമാണ് ബിജെപിക്കതിരെ രൂക്ഷ വിമര്‍ശനങ്ങളുമായി പ്രകാശ് രാജ് തുടര്‍ച്ചയായി രംഗത്ത് വരാന്‍ തുടങ്ങിയത്. പക്ഷേ താരത്തിന്റെ രാഷ്ട്രീയ പ്രവേശന പ്രഖ്യാപനം അപ്രതീക്ഷിതമായിരുന്നു.

അതേസമയം, ഇത്തവണ തമിഴ്‌നാട്ടിലെ ലോക്‌സഭാ തിരഞ്ഞെടുപ്പ് സവിശേഷ ശ്രദ്ധ നേടുമെന്ന് ഉറപ്പായി. ജയലളിതയുടെയും കരുണാനിധിയുടെയും വിയോഗത്തിന് ശേഷം നടക്കുന്ന തിരഞ്ഞെടുപ്പ് എഡിഎംകെ, ഡിഎംകെ പാര്‍ട്ടികള്‍ക്ക് നിര്‍ണായകമാണ്. അതിനു പുറമെ രജനീകാന്ത്, കമല്‍ഹാസന്‍ തുടങ്ങിയവരും മത്സരിക്കുമെന്ന് പ്രഖ്യാപിച്ചിരുന്ന സാഹചര്യത്തില്‍ തിരഞ്ഞെടുപ്പ് ഇതിനകം ദേശീയ അന്തര്‍ദേശീയ തലത്തില്‍ ശ്രദ്ധിക്കപ്പെടുമെന്ന് ഉറപ്പാണ്.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.

LEAVE A REPLY

Please enter your comment!
Please enter your name here