പാസ്‌പോര്‍ട്ട് പിടിച്ചുവെയ്ക്കാന്‍ പാടില്ല: യുഎഇ മന്ത്രാലയത്തിന്റെ മുന്നറിയിപ്പ്

0
235

അബുദാബി(www.mediavisionnews.in): തൊഴിലുടമയ്ക്ക് ഇനി തൊഴിലാളികളുടെ പാസ്‌പോര്‍ട്ട് പിടിച്ച് വെയ്ക്കാന്‍ അധികാരമില്ലെന്ന് യുഎഇ മാനവശേഷി, സ്വദേശിവല്‍കരണ മന്ത്രാലയം. തിരിച്ചറിയല്‍ രേഖയായ പാസ്‌പോര്‍ട്ട് സൂക്ഷിക്കേണ്ടത് അതത് വ്യക്തികള്‍ തന്നെയാണ്. നിയമം ലംഘിച്ച് ആരെങ്കിലും തൊഴിലാളിയുടെ പാസ്‌പോര്‍ട്ട് പിടിച്ചുവെച്ചാല്‍ ആറു മാസം വരെ തടവോ 20,000 ദിര്‍ഹം പിഴയോ ആണ് ശിക്ഷ.

വിസ സ്റ്റാംപ് ചെയ്യാന്‍ വേണ്ടി മാത്രം പാസ്‌പോര്‍ട്ട് കമ്പനിക്ക് കൈമാറാം. പാസ്‌പോര്‍ട്ട് എമിഗ്രേഷനില്‍ സമര്‍പ്പിച്ച് വിസ സ്റ്റാംപ് ചെയ്ത ശേഷം അതാതു വ്യക്തികള്‍ക്ക് തിരിച്ചുനല്‍കണം. പാസ്‌പോര്‍ട്ട് പിടിച്ചുവെയ്ക്കുന്നത് നിര്‍ബന്ധിച്ച് തൊഴില്‍ ചെയ്യിക്കുന്നതു പോലെയാണെന്ന് രാജ്യാന്തര തൊഴില്‍ നിയമത്തില്‍ വിശദീകരിക്കുന്നുണ്ടെന്ന് മന്ത്രാലയം വിശദീകരിച്ചു.

പാസ്‌പോര്‍ട്ട് പിടിച്ചുവയ്ക്കുന്നവര്‍ക്കെതിരെ കേസ് കൊടുക്കാന്‍ വ്യക്തിക്ക് അധികാരമുണ്ടെന്നും മാനവശേഷി, സ്വദേശിവല്‍കരണ മന്ത്രാലയം അസിസ്റ്റന്റ് അണ്ടര്‍ സെക്രട്ടറി ഹുമൈദ് ബിന്‍ ദീമാസ് അല്‍ സുവൈദി വ്യക്തമാക്കി. വേഗത്തില്‍ പരിഹരിക്കുന്ന കേസായി (അര്‍ജന്റ് കേസ്) ഫയല്‍ ചെയ്യാം.

പാസ്‌പോര്‍ട്ട് തിരികെ നല്‍കാന്‍ ഉത്തരവിടുന്നതോടൊപ്പം കോടതി ചെലവും പാസ്‌പോര്‍ട്ട് പിടിച്ചുവെച്ചയാളില്‍നിന്നും ഈടാക്കും. പൊലീസാണ് കമ്പനിയില്‍നിന്ന് പാസ്‌പോര്‍ട്ട് വാങ്ങിനല്‍കുക. പാസ്‌പോര്‍ട്ട് പണയം വെയ്ക്കലും നിയമവിരുദ്ധമാണ്.

സാമ്പത്തിക ഇടപാടിന് ഈടായി പാസ്‌പോര്‍ട്ടും എമിറേറ്റ്‌സ് ഐഡിയും വാങ്ങിവെയ്ക്കുന്ന പ്രവണതയും അതീവ കുറ്റകരമാണെന്നും നിയമവിദഗ്ധര്‍ പറഞ്ഞു. അതേസമയം നിയമനടപടി നേരിടുന്നവരുടെ കേസ് പൂര്‍ത്തിയാകുന്നതുവരെ പാസ്‌പോര്‍ട്ട് തടഞ്ഞുവയ്ക്കാന്‍ കോടതിക്ക് അധികാരമുണ്ടായിരിക്കും.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.

LEAVE A REPLY

Please enter your comment!
Please enter your name here