പശു ചത്താല്‍ പോസ്റ്റ്‌മോര്‍ട്ടം നിര്‍ബന്ധം:യു.പി. സര്‍ക്കാര്‍

0
258

ലഖ്‌നൗ (www.mediavisionnews.in) : പശുസംരക്ഷണവുമായി ബന്ധപ്പെട്ട് വിചിത്ര ചട്ടങ്ങളുമായി ഉത്തര്‍പ്രദേശിലെ യോഗി ആദിത്യനാഥ് സര്‍ക്കാര്‍. സംശയകരമായ സാഹചര്യത്തില്‍ ചാകുന്ന പശുക്കളെ പോസ്റ്റ്‌മോര്‍ട്ടം നടത്തണമെന്നാണ് പുതിയ നിര്‍ദ്ദേശം.

പ്രായം ചെന്ന പശുക്കളെ പരിചരിക്കാത്ത ഉടമസ്ഥനെതിരെ പിഴ ഈടാക്കുമെന്നും പുതിയ നിര്‍ദ്ദേശത്തിലുണ്ട്. അലഞ്ഞ് തിരിയുന്ന പശുക്കള്‍ വിളകള്‍ നശിപ്പിക്കുന്നുവെന്ന വ്യാപകമായ പരാതിയാണ് ഇപ്പോള്‍ ഉയര്‍ന്നിട്ടുള്ളത്. സ്വാഭാവികമായാണ് പശുക്കള്‍ ചാകുന്നതെങ്കില്‍ ശരീരം സംസ്‌കരിക്കുന്നതിനും പുതിയ നിര്‍ദ്ദേശങ്ങളുണ്ട്.

പശുക്കളുടെ മൃതശരീരം സംസ്‌കരിക്കുന്നതിയായുള്ള ഇന്‍സിനറേറ്റര്‍ സംവിധാനം ഒരുക്കാന്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഇതിനായുള്ള നിര്‍ദ്ദേശങ്ങള്‍ അടിയന്തരമായി സമര്‍പ്പിക്കണമെന്നും 32 പേജുള്ള നിര്‍ദ്ദേശങ്ങളിലുണ്ട്. പുതിയ നിര്‍ദ്ദേശങ്ങള്‍ ചീഫ് സെക്രട്ടറി, ജില്ലാ അധികാരികള്‍ ഉള്‍പ്പെടെയുള്ള എല്ലാ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ക്കും നല്‍കിയിട്ടുണ്ട്.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.

LEAVE A REPLY

Please enter your comment!
Please enter your name here