കേരളാ ജേർണലിസ്റ്റ് യൂണിയൻ മേഖലാ സംഗമം ഫെബ്രുവരിയിൽ

0
225

കാസർഗോഡ്(www.mediavisionnews.in): കേരളാ ജേർണലിസ്റ്റ് യൂണിയൻ മേഖലാ സംഗമം ഫെബ്രുവരിയിൽ നടത്താൻ കാസർഗോഡ് ചേർന്ന ജില്ലാ പ്രവർത്തക കൺവെൻഷൻ തീരുമാനിച്ചു. കാസർഗോഡ് ഫെബ്രുവരി ഒന്ന് മൂന്ന് മണിക്കും
കുമ്പള ഫെബ്രുവരി രണ്ട് നാലു മണിക്കും കാഞ്ഞങ്ങാട് ഫെബ്രുവരി എട്ട് മൂന്ന് മണിക്കും നടക്കും.
കാസർഗോഡ് നടന്ന ജില്ലാ കൺവെൻഷൻ കെ.ജെ.യു സംസ്ഥാന സെക്രട്ടറി പ്രകാശൻ പയ്യന്നൂർ ഉദ്ഘാടനം ചെയ്തു. അൻവർ സാദത്ത് അദ്ധ്യക്ഷത വഹിച്ചു. കെ.എം.എ. സത്താർ, സൈനുൽ ആരിഫ്, താഹിർ ബി.ഐ ഉപ്പള, അബ്ദുല്ലത്തീഫ് കുമ്പള, ഐ. മുഹമ്മദ് റഫീഖ് , ധൻരാജ്, അബ്ദുൽ സുബൈർ, കെ.എ അബ്ദുല്ല, അഹമദ് ഹാശിഫ് അലി, ലത്തീഫ് ഉപ്പള, അൻവർ ഹസൻ, ഹാറൂൻ ചിത്താരി, ജുബൈർ, ലാവണ്യ, മേഘന ദാസ് തുടങ്ങിയവർ സംസാരിച്ചു. ജില്ലാ ആക്റ്റിംഗ് സെക്രട്ടറി അബ്ദുല്ല കാരവൽ സ്വാഗതവും ഷരീഫ് ഏരോൽ നന്ദിയും പറഞ്ഞു.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.

LEAVE A REPLY

Please enter your comment!
Please enter your name here