കേരളത്തില്‍ മത്സരിക്കാന്‍ തയ്യാറുണ്ടോ; മോദിയെ വെല്ലുവിളിച്ച് രമേശ് ചെന്നിത്തല

0
219

തിരുവനന്തപുരം(www.mediavisionnews.in): വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കേരളത്തില്‍ മത്സരിക്കാന്‍ വെല്ലുവിളിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.

കേരളത്തില്‍ മത്സരിക്കാന്‍ നരേന്ദ്ര മോദി തയ്യാറുണ്ടോ? ത്രിപുരയല്ല കേരളമെന്ന് പ്രധാനമന്ത്രി ആദ്യം മനസിലാക്കണം. ഇവിടെ ആവര്‍ത്തിക്കാന്‍ പോകുന്നത് മധ്യപ്രദേശും രാജസ്ഥാനുമാണ്.

കേരളത്തില്‍ ത്രിപുര ആവര്‍ത്തിക്കുമെന്ന പ്രധാനമന്ത്രിയുടെ പ്രസ്താവന വെറും പാഴ്വാക്കാണെന്നും ചെന്നിത്തല പറഞ്ഞു.

മധ്യപ്രദേശും രാജസ്ഥാനും ഛത്തീസ്ഗഡുമായിരിക്കും ഇവിടെ ആവര്‍ത്തിക്കുക. സംസ്ഥാനത്ത് കോണ്‍ഗ്രസ് മികച്ച പ്രകടനമായിരിക്കും കാഴ്ചവെക്കുക. പ്രധാനമന്ത്രിയുടെ കേരള സന്ദര്‍ശനം പരാജയമാണെന്നും ചെന്നിത്തല പറഞ്ഞു.

ഇന്നലെ കൊല്ലം പീരങ്കി മൈതാനത്ത് എന്‍ഡിഎ മഹാസമ്മേളനത്തില്‍ സംസാരിക്കവെയാണ് പ്രധാനമന്ത്രി മോഡി കേരളത്തില്‍ ത്രിപുര ആവര്‍ത്തിക്കുമെന്ന് പറഞ്ഞത്.

നിങ്ങളുടെ അക്രമങ്ങള്‍ കൊണ്ട് ബി.ജെ.പിക്കാരെ തളര്‍ത്താന്‍ സാധിക്കില്ല. ത്രിപുരയില്‍ എന്താണ് സംഭവിച്ചതെന്ന് നിങ്ങള്‍ കണ്ടതാണ്. പൂജ്യത്തില്‍ നിന്ന് സര്‍ക്കാര്‍ രൂപീകരിച്ച ത്രിപുര കേരളത്തിലും ആവര്‍ത്തിക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞിരുന്നു.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.

LEAVE A REPLY

Please enter your comment!
Please enter your name here