കര്‍ണാടക സ്വദേശിനിയുടെ കൊലപാതകം: പ്രതി അറസ്റ്റില്‍

0
225

കാസര്‍കോട്(www.mediavisionnews.in): കര്‍ണാടക ഹുബ്ലി സ്വദേശിനിയും വിദ്യാനഗര്‍ ചാല റോഡില്‍ ഒറ്റമുറി ക്വാര്‍ട്ടേഴ്‌സില്‍ താമസക്കാരിയുമായ സരസുവിന്റെ (35) കൊലപാത കേസില്‍ പ്രതിയെ അറസ്റ്റു ചെയ്തതായി എ.എസ്.പി ഡി. ശില്‍പ പത്രസമ്മേളനത്തില്‍ അറിയിച്ചു. കര്‍ണാടക ബെല്‍ഗാം കാസ്ബാഗ് കരേ കോപ്പ കളന്തൂര്‍ സ്വദേശി ചന്ദ്രു രമേഷ് കാംബ്ല എന്ന സുനിലി (32) നെയാണ് പോലീസ് അറസ്റ്റു ചെയ്തത്.

കര്‍ണാടക ഷിമോഗയില്‍ വെച്ചാണ് പ്രതിയെ എസ്.പിയുടെ നേതൃത്വത്തിലുള്ള സ്പെഷ്യല്‍ സ്‌ക്വാഡ് കഴിഞ്ഞ ദിവസം പിടികൂടിയത്. മദ്യലഹരിയില്‍ സരസുവുമായി വാക്കുതര്‍ക്കമുണ്ടാവുകയും ഇതിനിടെയില്‍ തല ചുമരില്‍ ഇടിച്ചു കൊലപ്പെടുത്തുകയുമായിരുന്നു. തലചുമരില്‍ ഇടിച്ചതിനെ തുടര്‍ന്നു തലയുടെ പിന്‍ഭാഗത്ത് ഗുരുതരമായി പരിക്കേറ്റതാണ് മരണ കാരണം. അഞ്ചുമാസമായി സരസുവിനൊപ്പമായിരുന്നു ചന്ദ്രു താമസിച്ചുവന്നിരുന്നത്. 2018 ഡിസംബര്‍ 20ന് രാവിലെയാണ് സരസുവിനെ വിദ്യാനഗറിലെ താമസസ്ഥലത്ത് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.

LEAVE A REPLY

Please enter your comment!
Please enter your name here