ബായാർ(www.mediavisionnews.in): ബായാറിൽ കഴിഞ്ഞ ദിവസം ഹർത്താലിന്റെ മറവിൽ സംഘപരിവാർ പ്രവർത്തകർ വ്യാപക അക്രമം നടത്തുകയും, വഴി യാത്രക്കാരനായ മദ്രസ അധ്യാപകൻ കരീം മൗലവിയെ മാരകായുധംകൊണ്ട് തലക്കടിച്ചു ഗുരുതര പരിക്കേൽപ്പിക്കുകയും, തൊട്ടടുത്തുള്ള മുസ്ലിം പള്ളിക്ക് നേരെ കല്ലെറിയുകയും ചെയ്ത് നാട്ടിൽ വർഗീയ കലാപമുണ്ടാക്കാൻ ശ്രമിച്ച മുഴുവൻ സംഘപരിവാർ പ്രവർത്തകരെ ഉടൻ പിടികൂടണമെന്നാവശ്യപ്പെട്ട് ഡി.വൈ.എഫ്.ഐ ബായാർ യൂണിറ്റ് കമ്മിറ്റി മുഖ്യമന്ത്രിക്ക് പരാതി നൽകി.
40 സംഘപരിവാർ പ്രവർത്തകർക്കെതിരെ 153A അടക്കമുള്ള ജാമ്യമില്ലാ വകുപ്പുകൾ ചേർത്തു കേസ് എടുത്തെങ്കിലും 11 പ്രതികളെ മാത്രമാണ് പിടികൂടിയതെന്നും പ്രാധാനപെട്ട പ്രതികളെ ഉടൻ പിടികൂടാൻ സംസ്ഥാന ഗവൺമെന്റിന്റെ ഭാഗത്തു നിന്നും ഉന്നതതല ഇടപെടൽ നടത്തണമെന്നും ഡി.വൈ.എഫ്.ഐ നേതാക്കൾ പരാതിയിൽ ആവശ്യപ്പെട്ടു.