അബുദാബിയില്‍ നിന്ന്​ കാണാതായ കാസര്‍കോട് സ്വദേശി യുവാവ്‌ അല്‍ അഹ്​സ ജയിലില്‍

0
208

ദമ്മാം(www.mediavisionnews.in): അബുദാബിയില്‍ നിന്ന്​ കാണാതായ മലയാളി യുവാവ്​ അല്‍ അഹസയിലെ ജയിലിലുള്ളതായി സ്​ഥിരീകരണം. കാസര്‍കോട്​ നീലേശ്വരം പാലായില്‍ ഹാരിസിനെയാണ്​ (28 ) കഴിഞ്ഞ മാസം ഡിസംബര്‍ എട്ടാം തീയതി മുതല്‍ അബുദാബിയില്‍ നിന്ന്​ കാണാതായത്. തുടര്‍ന്ന്​ നടത്തിയ അന്വേഷണങ്ങള്‍ക്കൊടുവിലാണ്​ ഇയാള്‍ അല്‍ അഹ്​സയിലെ ജയിലിലുണ്ടെന്ന്​ കണ്ടെത്തിയത്​. ജയിലില്‍ ഭക്ഷണം കഴിക്കാതെ മാനസിക അസ്വാസ്​ഥ്യം പ്രകടിപ്പിച്ച ഹാരിസ്​ ഇപ്പോള്‍ അല്‍ അഹ്​സ മാനസികാരോഗ്യകേന്ദ്രത്തിലെ ജയില്‍ വാര്‍ഡിലാണുള്ളത്.

അബുദാബി ഹംദാന്‍ സ്ട്രീറ്റിലെ സ്വകാര്യ കമ്പനിയില്‍ ജീവനക്കാരനായിരുന്നു ഹാരിസ്. ഡിസംബര്‍ മാസം നടന്ന സഹോദരീപുത്രിയുടെ വിവാഹത്തില്‍ പങ്കെടുക്കാന്‍ കമ്പനിയോട് അവധി ചോദിച്ചിരുന്നുവത്രെ. അത് ലഭിക്കാതെ വന്നതോടെ വിസ റദ്ദാക്കി ത​െന്ന നാട്ടിലയക്കണമെന്ന്​ ഇദ്ദേഹം വാശിപിടിച്ചു. ജോലിക്ക്​ പകരം സംവിധാനം ഉണ്ടാക്കാനായി 15 ദിവസം കാത്തിരിക്കാന്‍ കമ്പനി ആവശ്യപ്പെ​െട്ടങ്കിലും അധികൃതരുമായി സംസാരിച്ചു പിണങ്ങി നാടുവിടുകയായിരുന്നു. സൗദിയുടെ അതിര്‍ത്തി കടന്ന ഹാരിസിനെ രേഖകളില്ലാത്തതിനാല്‍ സൗദി അതിര്‍ത്തി സുരക്ഷാസേന കസ്​റ്റഡിയിലെടുക്കുകയും അല്‍ അഹ്‌സ സെന്‍ട്രല്‍ ജയിലിനു കൈമാറുകയുമായിരുന്നു. സൗദിയിലേക്ക് നുഴഞ്ഞു കയറി എന്നാണ് കേസ്. ഏകദേശം ഒരു മാസമായി ഹാരിസ് അല്‍ അഹ്‌സ ജയിലില്‍ എത്തിയിട്ട്. ഇയാള്‍ ശക്​തമായ മാനസിക സമ്മര്‍ദം അനുഭവിച്ചിരുന്നതായി സഹതടവുകാര്‍ പറഞ്ഞു.

രാജ്യാതിര്‍ത്തി ഭേദിച്ചതിനെ തുടര്‍ന്നുള്ളള കേസ്​ ഒഴിവായി നാട്ടിലെത്താന്‍ കൂടുതല്‍ സമയം വേണ്ടി വന്നേക്കും എന്നറിഞ്ഞതോടെ ​ ഇയാള്‍ കുടുതല്‍ സമ്മര്‍ദത്തിലായി.ഇതോടെ ജയിലില്‍ ആഹാരത്തോട്​ വിമുഖത കാണിക്കുകയും ശാരീരിക അസ്വസ്ഥത പ്രകടിപ്പിക്കുകയും ചെയ്ത ഹാരിസിനെ സാമൂഹ്യ പ്രവര്‍ത്തകരുടെ സഹായത്തോടെ ജയില്‍ അധികൃതര്‍ ചികിത്സക്കായി അല്‍അഹ്‌സ സൈക്യാട്രിക് ഹോസ്പിറ്റലിലേക്ക് മാറ്റി. മാനസികാശുപത്രിയിലെ ജയില്‍ വാര്‍ഡില്‍ ആണ് ഇപ്പോള്‍ ഹാരിസുള്ളത്. അല്‍ അഹ്​സയിലെ സാമൂഹ്യ പ്രവര്‍ത്തകരായ ഹനീഫയും നാസര്‍ മഅ്​ദിനിയും ഇദ്ദേഹത്തിനെ എത്രയും വേഗം നാട്ടിലെത്തിക്കാനുള്ള ​ശ്രമത്തിലാണ്​.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.

LEAVE A REPLY

Please enter your comment!
Please enter your name here