CPM ജില്ലാ കമ്മിറ്റി ഓഫീസ് റെയ്ഡ്: IPS ഉദ്യോഗസ്ഥയ്ക്കെതിരെ വകുപ്പുതല അന്വേഷണം

0
272

തിരുവനന്തപുരം(www.mediavisionnews.in): പൊലീസിന് നേരെ കല്ലേറ് നടത്തിയ പ്രതികളെ പിടികൂടാൻ സിപിഎം തിരുവനന്തപുരം ജില്ലാ കമ്മിറ്റി ഓഫീസ് റെയ്ഡ് നടത്തിയ സംഭവത്തിൽ ഐപിഎസ് ഉദ്യോഗസ്ഥ ചൈത്ര തെരേസ ജോണിനെതിരെ വകുപ്പ്തല അന്വേഷണം. മുഖ്യപ്രതിയുടെ ബന്ധു നൽകിയ വിവരത്തെ തുടർന്നാണ് റെയ്ഡ് നടത്തിയത് എന്നാണ് ചൈത്ര തെരേസ ജോണിന്റെ വിശദീകരണം. എഡിജിപി മനോജ് എബ്രഹാമാണ് അന്വേഷിക്കുന്നത്. റെയ്ഡുമായി ബന്ധപ്പെട്ട് എഡിജിപി മനോജ് എബ്രഹാം തിങ്കളാഴ്ച ഡിജിപിയ്ക്ക് റിപ്പോർട്ട് നൽകും.

ഡിസിപിയുടെ നടപടിയിൽ ആഭ്യന്തരവകുപ്പ് നേരത്തെ പൊലീസ് മേധാവിയോട് വിശദീകരണം തേടിയിരുന്നു ഇതിന് പിന്നാലെ ചൈത്രാ തെരേസ ജോണിനെ സ്ഥലംമാറ്റിയിരുന്നു. ക്രമസമാധാനപാലന ഡിസിപിയുടെ താൽകാലിക ചുമതല നിർവഹിച്ചിരുന്ന അവരെ വനിത സെൽ എസ്‍പിയുടെ കസേരയിലേക്കാണ് മാറ്റിയത്. മെഡിക്കൽ കോളേജ് സ്റ്റേഷനിൽ കല്ലേറ് നടത്തിയ സംഭവവുമായി ബന്ധപ്പെട്ട് ഇക്കഴിഞ്ഞ വ്യാഴാഴ്ച യാണ് സിപിഎം ജില്ലാകമ്മിറ്റി ഓഫീസിൽ ഡിസിപി ചൈത്ര തെരേസ ജോൺ പരിശോധന നടത്തിയത്. അൻപതോളം വരുന്ന പ്രതികളിൽ ചിലർ സിപിഎം ഓഫീസിൽ ഉണ്ടെന്ന് ധാരണയിലായിരുന്നു പരിശോധന. എന്നാൽ ആരെയും കണ്ടെത്താനായിരുന്നില്ല.

എന്നാൽ നേതാക്കൾ തടഞ്ഞിട്ടും ഡിസിപി നിർബന്ധപൂർവം റെയ്ഡ് നടത്തിയെന്ന് ആരോപിച്ച് ജില്ലാ കമ്മിറ്റി മുഖ്യമന്ത്രിക്ക് പരാതി നൽകി. തുടർന്ന് ആഭ്യന്തരവകുപ്പ് വിശദീകരണം തേടുകയും ചെയ്തിരുന്നു. പിന്നാലെയാണ് ഡിസിപിയെ മാറ്റിയത്. തിരുവനന്തപുരം ഡിസിപി ആദിത്യ ശബരിമല ഡ്യൂട്ടിക്ക് പോയ ഒഴിവിലാണ് വിമൻ സെൽ എസ് പി ആയ ചൈത്ര തെരേസ ജോൺ ഡിസിപിയുടെ താൽക്കാലിക ചുമതല ഏറ്റെടുത്തത്. പോക്സോ കേസിൽ ഉൾപ്പെട്ട രണ്ട് പ്രതികളെ കാണാൻ അനുവദിച്ചില്ല എന്ന ആരോപണം ഉന്നയിച്ച ആയിരുന്നു ഡിവൈഎഫ്ഐ പ്രവർത്തകർ മെഡിക്കൽ കോളജ് സ്റ്റേഷനിലേക്ക് കല്ലെറിഞ്ഞത്.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.

LEAVE A REPLY

Please enter your comment!
Please enter your name here