2019 ഹജ്ജ് മെഡിക്കൽ ഫിറ്റ്നസ് ക്യാമ്പിന് കാസര്‍ഗോഡ് ഹെൽത്ത് മാളിൽ തുടക്കമായി

0
226

കാസര്‍ഗോഡ്(www.mediavisionnews.in): സംസ്ഥാന ഹജ്ജ് കമ്മറ്റി മുഖേന ഈ വർഷത്തെ ഹജ്ജിന് അനുമതി ലഭിച്ചവർക്ക് ജനുവരി 21 മുതൽ ഫെബ്രുവരി 4 വരെ പ്രൈംലൈഫ് ഹെൽത്ത് മാളിൽ വെച്ചു നടക്കുന്ന മെഡിക്കൽ ഫിറ്റ്നസ് ചെക്കപ്പ് ക്യാമ്പ് ഹെൽത്ത് മാൾ മാനേജിംഗ് പാട്ണർ അബുയാസർ കെ.പിയുടെ അധ്യക്ഷതയിൽ സംസ്ഥാന ഹജ്ജ് കമ്മറ്റി മാസ്റ്റർ ട്രൈനർ സൈനുദ്ദീൻ എൻ.പി ഉൽഘാടനം ചെയ്തു.

ചടങ്ങിൽ ഹമീദ് ഹാജി (ഹജ്ജ് ട്രൈനർ), ഡോ.മുഹമ്മദ് സലീം യൂറോളജിസ്റ്റ് (മെഡിക്കൽ ഡയറക്ടർ ഹെൽത്ത് മാൾ) എന്നിവർ പ്രസംഗിച്ചു. ജില്ലാ ഹജ്ജ് ട്രൈനർ അമാനുള്ള എൻ.കെ സ്വാഗതവും ട്രൈനർ സിറാജുദ്ദീൻ ടി.കെ നന്ദിയും പറഞ്ഞു. 800 രൂപ ചിലവ് വരുന്ന ഹജ്ജ് പാക്കേജ് (Blood Group, Complete Blood Count, X-Ray Chest, Eye test, Medical Fitness Certificate) കുറഞ്ഞ നിരക്കിൽ 200 രൂപക്ക് ലഭ്യമാവും.

കൂടുതൽ വിവരങ്ങൾക്കും ബുക്കിംഗിനും വിളിക്കുക
04994 222226 , 9544322226

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.

LEAVE A REPLY

Please enter your comment!
Please enter your name here