2014ലെ തെരഞ്ഞെടുപ്പ് തിരിമറികളുടേതോ? ഇവിഎം ഹാക്കിംഗ് വെളിപ്പെടുത്തലുകള്‍ ഇങ്ങനെ

0
263

ലണ്ടന്‍(www.mediavisionnews.in): രാജ്യം ആകാംക്ഷയോടെ ലോക്സഭ തെരഞ്ഞെടുപ്പിനായി കാത്തിരിക്കുന്നിതിനിടെ വോട്ടിംഗ് യന്ത്രത്തില്‍ തിരിമറി നടത്താമെന്ന യുഎസ് ഹാക്കറുടെ വെളിപ്പെടുത്തല്‍ പുറത്ത് വന്നത് ഏറെ വിവാദമായിരിക്കുകയാണ്. പല  തെരെഞ്ഞെടുപ്പുകളിലും ഇന്ത്യയിൽ ഉപയോഗിക്കുന്ന വോട്ടിങ് യന്ത്രങ്ങൾ താൻ ഹാക്ക് ചെയ്തിട്ടുണ്ടെന്നാണ് അമേരിക്കൻ ഹാക്കറുടെ അവകാശവാദം.

ഇതിനായി എസ് പി, ബി എസ് പി പാർട്ടികൾ തന്നെ സമീപിച്ചിട്ടുണ്ടെന്നും ഹാക്കർ പറഞ്ഞു. ഇന്ത്യൻ മാധ്യമപ്രവർത്തകരുടെ സംഘടന ലണ്ടനിൽ സംഘടിപ്പിച്ച പരിപാടിയിലാണ് ഹാക്കർ വെളിപ്പെടുത്തൽ നടത്തിയത്. ലണ്ടനിൽ നടന്ന പരിപാടിയിൽ വോട്ടിംഗ് യന്ത്രം ഹാക്ക് ചെയ്യുന്നത് എങ്ങനെയെന്ന് ഹാക്കർ പ്രദർശിപ്പിക്കുകയും ചെയ്തു.

എങ്ങനെയൊക്കെ വോട്ടിംഗ് യന്ത്രത്തില്‍ തിരിമറി നടത്താമെന്ന വെളിപ്പെടുത്തലുകള്‍ ഇങ്ങനെ

  • ബ്ലൂടൂത്ത് സംവിധാനം ഉപയോഗിച്ച് വോട്ടിംഗ് യന്ത്രം ഹാക്ക് ചെയ്യാനാകില്ല. ഗ്രാഫെെറ്റ് ഉപയോഗിച്ച് രൂപപ്പെടുത്തിയ ഒരു ട്രാന്‍സ്മിറ്റര്‍ വോട്ടിംഗ് യന്ത്രത്തില്‍ ഘടിപ്പിക്കുകയാണ് ചെയ്യുന്നത്. ഇത്തരത്തിലുള്ള ട്രാന്‍സ്മിറ്റര്‍ 2014ലെ ലോക്സഭ തെരഞ്ഞെടുപ്പില്‍ ഉപയോഗിച്ചതായി വിദഗ്ധനായ സയിദ് ഷൂജ.
  • ഇവിഎമ്മിനെ വെെര്‍ലെസുമായി ബന്ധിപ്പിക്കാന്‍ സാധിക്കില്ലെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷണര്‍മാര്‍ പറയുന്നത്. എന്നാല്‍, കുറഞ്ഞ ഫ്രീക്വന്‍സിയിലുള്ള ഒരു മോഡുലേറ്റര്‍ ഉപയോഗിച്ച് ഇത് സാധിക്കുമെന്ന് തങ്ങളുടെ ടെക് ടീം തെളിയിച്ചു.
  • വോട്ടിംഗ് യന്ത്രത്തിലെ തിരിമറിയെക്കുറിച്ച് അറിയാവുന്ന ഒരു ബിജെപി നേതാവുമായി തങ്ങള്‍ ബന്ധപ്പെട്ടിരുന്നു. അന്ന് ആ നേതാവിനെ കണ്ട തങ്ങളുടെ ടീം അംഗങ്ങള്‍ കൊല്ലപ്പെടുകയായിരുന്നു. വോട്ടിംഗ് യന്ത്രത്തിലെ തിരിമറിയെ കുറിച്ച അറിയാവുന്ന ഗോപിനാഥ് മുണ്ടെ അത് വെളിപ്പെടുത്തുമെന്നായപ്പോള്‍ അദ്ദേഹത്തെ കൊലപ്പെടുത്തി. 2014ല്‍ ജൂണില്‍ നടന്ന വാഹനാപകടത്തിലായിരുന്നു മുണ്ടെയുടെ മരണം.
  • ആം ആദ്മി പാര്‍ട്ടി വിജയിച്ച ദില്ലി നിയമസഭ തെരഞ്ഞെടുപ്പില്‍ ട്രാന്‍സ്മിഷന്‍ നിര്‍ത്തിവെയ്ക്കാന്‍ സാധിച്ചു.. ബിജെപിയുടെ ഐടി സെല്‍  രൂപപ്പെടുത്തിയ ഫ്രീക്വന്‍സി തങ്ങള്‍ തകര്‍ത്തു. തുടര്‍ന്ന് എഎപിക്ക് അനുകൂലമായി ഫ്രീക്വന്‍സിക്ക് ഉപയോഗിച്ചു.  ആം ആദ്മി പാര്‍ട്ടിയാണ് ഈ തെരഞ്ഞെടുപ്പില്‍ വിജയിച്ചത്.
  • കുറഞ്ഞ ഫ്രീക്വന്‍സിയില്‍ നടക്കുന്ന ട്രാന്‍സ്മിഷനിലും ഇടപെടാന്‍ തങ്ങള്‍ ശ്രമിച്ചിരുന്നു. എന്നാല്‍, ബിജെപി ഐടി സെല്‍ തങ്ങള്‍ക്ക് പോലും ഹാക്ക് ചെയ്യാന്‍ സാധിക്കാത്ത വോട്ടിംഗ് മിഷ്യന്‍ രൂപപ്പെടുത്തി. അതിനുള്ള സാങ്കേതിക വിദ്യ അവരുടെ കെെവശം ഉണ്ടായിരുന്നു.
  • 2014ല്‍ നടന്ന ലോക്സഭ തെരഞ്ഞെടുപ്പില്‍ മുഴവന്‍ തിരിമറികളുടെതാണെന്നും  സയിദ് ഷൂജ വെളിപ്പെടുത്തി.

    മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.

LEAVE A REPLY

Please enter your comment!
Please enter your name here