കൊടുവള്ളി(www.mediavisionnews.in) തന്നെ അയോഗ്യനാക്കിയ ഹൈക്കോടതി വിധി അപ്രതീക്ഷിതമായിരുന്നുവെന്ന് കൊടുവള്ളി എം.എല്‍.എ ആയിരുന്ന കാരാട്ട് റസാഖ്. തന്നെ ഉന്മൂലനം ചെയ്യാനുള്ള മുസ്ലിം ലീഗിന്റെ ആസൂത്രിത നീക്കത്തിന്റെ ഭാഗമാണ് വ്യാജ സിഡിയെന്നും കാരാട്ട് റസാഖ് പറഞ്ഞു.
അതേസമയം കെ.എം ഷാജിക്കെതിരായ വിധിയും കാരാട്ട് റസാഖിനെതിരായ വിധിയും ഒരു പോലെയുള്ളതല്ലെന്ന് മന്ത്രി കെ.ടി ജലീല്‍ പറഞ്ഞു. കാരാട്ട് റസാഖിന്റെത് സാധാരണ തെരഞ്ഞെടുപ്പ് കേസാണ്. ഷാജിയുടേത് മതത്തെ ഉപയോഗിച്ചെന്നാണ് കേസെന്നും ജലീല്‍ കോഴിക്കോട് പറഞ്ഞു.വഖഫ് ട്രൈബ്യൂണലില്‍ നിഷ്പക്ഷരെയാണ് നിയമിച്ചതെന്നും ജലീല്‍ പറഞ്ഞു. ഇക്കാര്യത്തില്‍ സമസ്ത ഉന്നയിച്ച വിഷയം ചര്‍ച്ച ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.